ജിദ്ദ പുസ്തകമേള സമാപിച്ചു
text_fieldsജിദ്ദ: സൗദി സാഹിത്യ-പ്രസിദ്ധീകരണ-വിവർത്തന അതോറിറ്റി ജിദ്ദ സൂപ്പർ ഡോമിൽ സംഘടിപ്പിച്ച പുസ്തക മേള സമാപിച്ചു. 10 ദിവസം നീണ്ടുനിന്ന മേള സ്വദേശികളും വിദേശികളുമടക്കം ആയിരങ്ങളാണ് സന്ദർശിച്ചത്. 1,000ത്തിലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസാധക സ്ഥാപനങ്ങൾ മേളയിൽ പങ്കെടുത്തു.
ഭരണകൂടം സാംസ്കാരിക മേഖലക്ക് നൽകുന്ന പരിധിയില്ലാത്ത പിന്തുണക്ക് അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ഹസൻ അലവാൻ നന്ദി പറഞ്ഞു. പിന്തുണയും മാർഗനിർദേശങ്ങളും നൽകി ഒപ്പം നൽകുന്ന സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ലയെ അദ്ദേഹം അഭിനന്ദിച്ചു. ജിദ്ദ പുസ്തകമേള രാജ്യത്തെ നാലാമത്തെ പുസ്തകമേളയാണെന്നും ‘പുസ്തകമേളകൾ’ എന്ന സംരംഭത്തിലെ അവസാനത്തേതാണെന്നും സി.ഇ.ഒ ചൂണ്ടിക്കാട്ടി. കിഴക്കൻ പ്രവിശ്യയിലാണ് 2014ലെ ആദ്യ പുസ്തകമേള. കഴിഞ്ഞ 10 ദിവസമായി 80ലധികം പരിപാടികൾ ഉൾക്കൊള്ളുന്ന സാംസ്കാരിക പരിപാടിയിലൂടെ സമഗ്രവും സംയോജിതവുമായ വിജ്ഞാന യാത്രയാണ് ജിദ്ദ പുസ്തകമേളയിൽ അവതരിപ്പിച്ചത്. സാംസ്കാരിക സെമിനാറുകൾ, ഡയലോഗ് സെഷനുകൾ, ഒരു കൂട്ടം കവികളെ അവതരിപ്പിക്കുന്ന കവിത സായാഹ്നങ്ങൾ, പ്രസിദ്ധീകരണ, കോമിക്സ് വ്യവസായ മേഖലകളിലെ വർക്ക്ഷോപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.