ഓമനക്കുട്ടന് കേളിയുടെ യാത്രയയപ്പ്
text_fieldsകൺവീനർ ബാലകൃഷ്ണൻ രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം ഓമനക്കുട്ടന് കൈമാറുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി സുലൈ രക്ഷാധികാരി കമ്മിറ്റി അംഗവും ഏരിയ കമ്മിറ്റി അംഗവുമായ ഓമനക്കുട്ടന് യാത്രയയപ്പ് നൽകി. 25 വർഷമായി പ്രവാസിയായ ഓമനക്കുട്ടൻ 16 വർഷമായി സുലൈ ഏരിയയിലെ ശുർത്ത തവാരി യൂനിറ്റ് അംഗമാണ്. സുലൈയിലെ ഐ.ടി.ജി കമ്പനിയിൽ അപ്ഹോൾസ്റ്ററി ജോലിയാണ് ചെയ്തിരുന്നത്.
കൊല്ലം പുത്തൂർ സ്വദേശിയാണ്. ഏരിയ രക്ഷാധികാരി അംഗം ലത്തീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, ഏരിയ ആക്ടിങ് സെക്രട്ടറി ബോബി മാത്യു, ഏരിയ ആക്ടിങ് പ്രസിഡൻറ് വിനയൻ, അർഷിദ്, ജോർജ്, സുനിൽ, അനിരുദ്ധൻ കൊല്ലം എന്നിവർ സംസാരിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം ബാലകൃഷ്ണനും ഏരിയ കമ്മിറ്റിയുടെ ഉപഹാരം ബോബി മാത്യുവും യൂനിറ്റ് ഉപഹാരം അർഷിദും സമ്മാനിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ സ്വാഗതവും ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.