കേളി അൽഖുവയ്യ യൂനിറ്റ് രൂപവത്കരിച്ചു
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി അൽഖുവയ്യയിൽ യൂനിറ്റ് രൂപവത്കരിച്ചു. നിലവിൽ 13 ഏരിയ കമ്മിറ്റികളും 74 യൂനിറ്റുകളുമുള്ള കേളിയുടെ 75ാമത്തെ യൂനിറ്റാണ് മുസാഹ്മിയ ഏരിയയിലെ അൽഖുവയ്യ യൂനിറ്റിൽ പ്രവർത്തനമാരംഭിച്ചത്. രൂപവത്കരണ യോഗത്തിൽ ഏരിയ രക്ഷാധികാരി സമിതി അംഗം ശങ്കർ മുസാഹ്മിയ അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം എം.കെ. സന്തോഷും അനുശോചന പ്രമേയം എം.എസ്. ഷാനും അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗവും കേന്ദ്ര ജോയൻറ് സെക്രട്ടറിയുമായ സുധാകരൻ കല്യാശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു.
കേന്ദ്ര പ്രസിഡൻറ് ഷമീർ കുന്നുമ്മൽ റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ ചർച്ചക്ക് മറുപടി നൽകി. കേന്ദ്രകമ്മിറ്റി അംഗവും ബദീഅ ഏരിയ സെക്രട്ടറിയുമായ മധു ബാലുശ്ശേരി 11 അംഗ നിർവാഹക സമിതി അംഗങ്ങളുടെ പാനൽ അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രൻ തെരുവത്ത് ഭാരവാഹികളെ പ്രഖ്യാപിച്ചു. സി.എം. ഇഖ്ബാൽ (പ്രസി.), രതിൻ ലാൽ (വൈ. പ്രസി.), എം.എസ്. ഷാൻ (സെക്ര.), ബിനോയ് കണ്ണൻ (ജോ. സെക്ര.), കെ.കെ. മുനീർ (ട്രഷ.), സുരേഷ് കുമാർ (ജോ. ട്രഷ.), എം.കെ. സന്തോഷ്, പി.എം. നൗഷാദ്, ഷാജി, അനീഷ് അബൂബക്കർ, ബിയാസ് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ യൂനിറ്റ് ഭാരവാഹികളായി തെരഞ്ഞെടുത്തു.
കേന്ദ്ര ജോയൻറ് സെക്രട്ടറി സുരേഷ് കണ്ണപുരം, ബദീഅ രക്ഷാധികാരി സമിതി അംഗമായ കിഷോർ ഇ. നിസാം, മുസാഹ്മിയ ഏരിയ വൈസ് പ്രസിഡൻറ് ജെറി തോമസ്, അബ്ബാസ് പാലത്ത് എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും മുസാഹ്മിയ ഏരിയ സെക്രട്ടറിയുമായ എം.കെ. ഷമീർ സ്വാഗതവും യൂനിറ്റ് സെക്രട്ടറി എം.എസ്. ഷാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.