Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജോർദാൻ രാജാവിന്​...

ജോർദാൻ രാജാവിന്​ റിയാദിൽ ഹൃദ്യമായ സ്വീകരണം

text_fields
bookmark_border
Abdullah II bin Al Hussein, Amir Mohammed bin Salman
cancel
camera_alt

ഔദ്യോഗിക സന്ദർശനത്തിന്​ റിയാദി​െലത്തിയ ജോർദാൻ രാജാവ് അബ്​ദുല്ല രണ്ടാമനെ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ വിമാനത്താവളത്തിലെത്തി സ്വീകരിച്ചപ്പോൾ 

റിയാദ്​: ഔദ്യോഗിക സന്ദർശനത്തിന്​ റിയാദി​ലെത്തിയ ജോർദാൻ രാജാവ് അബ്​ദുല്ല രണ്ടാമൻ ബിൻ അൽഹുസൈനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ നേരി​ട്ടെത്തി സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ. കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ​ ചൊവ്വാഴ്​ച രാവിലെയാണ്​ ജോർദ്ദാൻ രാജാവ്​ എത്തിയത്​.

കൂടെ കിരീടാവകാശി ഹുസൈൻ ബിൻ അബ്​ദുല്ല രണ്ടാമൻ, വിദേശകാര്യ മന്ത്രി അയ്​മൻ അൽ സഫാദി, അബ്​ദുല്ല രാജാവി​െൻറ ഓഫീസ് ഡയറക്ടർ എം. അലാ അൽ ബതയ്‌നി, ജോർദാൻ കിരീടാവകാശി ഓഫീസ് ഡയറക്ടർ ഡോ. സായിദ് ബഖാഇൻ എന്നിവരും എത്തിയിട്ടുണ്ട്​.

കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്​ പുറമെ റിയാദ്​ ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്​ദുറഹ്​മാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ജോർദാനിലെ സൗദി അംബാസഡർ നാഇഫ് ബിൻ ബന്ദർ അൽ സുദൈരി, റിയാദ് മേഖല പൊലീസ്​ ആക്ടിങ്​ ഡയറക്ടർ മേജർ ജനറൽ മൻസൂർ ബിൻ നാസർ അൽ ഉതൈബി, സൗദിയിലെ ജോർദാൻ അംബാസഡർ ഹൈതം അബുൽ ഫൂൽ എന്നിവരും ജോർദ്ദാൻ രാജാവിനെ സ്വീകരിക്കാനെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jordan KingAmir Mohammed bin SalmanAbdullah II bin Al Hussein
News Summary - The King of Jordan received a hearty welcome in Riyadh
Next Story