ജീവിതംതന്നെ സന്ദേശമാക്കിയ നേതാവ് –തനിമ സാംസ്കാരിക വേദി
text_fieldsദമ്മാം: ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യ അസിസ്റ്റൻറ് അമീർ പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ നിര്യാണത്തിൽ തനിമ സൗദി കേന്ദ്ര െസക്രേട്ടറിയറ്റ് അനുശോചിച്ചു. തെൻറ ജീവിതംതന്നെ സന്ദേശമാക്കിയ നേതാവായിരുന്നു അദ്ദേഹം. വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ സൗഹാർദം സ്ഥാപിക്കുന്നതിൽ ഒരുപാട് സംഭാവനകൾ അർപ്പിച്ച സിദ്ദീഖ് ഹസൻ മുസ്ലിം സംഘടനകൾക്കിടയിലെ ഐക്യത്തിനും പ്രയത്നിച്ചു. ജാതി മത ഭേദെമന്യേ അശരണർക്ക് അവലംബമായി മാറിയ വിഷൻ 2026 ശിൽപിയായ അദ്ദേഹത്തിെൻറ ജീവിതം സമൂഹത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു. വിദ്യാഭ്യാസ, മാധ്യമ മേഖലകളിലെ അദ്ദേഹത്തിെൻറ സംഭാവനകൾ മാധ്യമ മേഖലയിൽ അക്ഷരാർഥത്തിൽതന്നെ വഴിത്തിരിവ് സൃഷ്ടിച്ചു. ജീവിതത്തിലുടനീളം പുലർത്തിയ ലാളിത്യം പൊതുപ്രവർത്തകർക്കും നേതാക്കൾക്കും മാതൃകയാണെന്നും തനിമ സൗദി കേന്ദ്ര സേക്രേട്ടറിയറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ഫോറം
ജിദ്ദ: ജമാഅത്തെ ഇസ്ലാമി നേതാവും പണ്ഡിതനുമായ പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിെൻറ വിയോഗം മുസ്ലിം പണ്ഡിത ലോകത്തിനും സമുദായത്തിനും വലിയ നഷ്ടമാണ്. പ്രഭാഷകൻ, ഗ്രന്ഥകാരൻ തുടങ്ങിയ മേഖലകളിൽ സമുദായത്തിെൻറ ഭാവിക്ക് നൂതന അവസരങ്ങൾ കണ്ടെത്തി വിജയിപ്പിക്കുന്നതിൽ തെൻറ കഴിവ് പ്രയോജനപ്പെടുത്താൻ യത്നിച്ച പ്രതിഭാശാലിയായിരുന്നു അദ്ദേഹമെന്നും അനുശോചനസന്ദേശത്തിൽ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഇ.എം. അബ്ദുല്ല, ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം, അബ്ദുൽ ഗനി മലപ്പുറം, മുജാഹിദ് പാഷ (ബംഗളൂരു), അബ്ദുൽ നാസർ (മംഗളൂരു), നാസർഖാൻ (നാഗർകോവിൽ), ഹനീഫ കടുങ്ങല്ലൂർ, കോയിസ്സൻ ബീരാൻകുട്ടി, ഹംസ ഉമർ, ഫൈസൽ മമ്പാട് എന്നിവർ സംബന്ധിച്ചു.
പ്രവാസി സാംസ്കാരിക വേദി
ജിദ്ദ: അരികുവത്കരിക്കപ്പെട്ടവരുടെയും നിരാലംബരുടെയും അത്താണിയാണ് വിടപറഞ്ഞ പ്രഫ. കെ.എ. സിദ്ദീഖ് ഹസനെന്ന് പ്രവാസി സാംസ്കാരിക വേദി വെസ്റ്റേൺ പ്രോവിൻസ് സെക്രേട്ടറിയറ്റ് അനുസ്മരിച്ചു. മാനവികത എന്ന വാക്കിെൻറ അർഥം സ്വജീവിതത്തിലൂടെ സമൂഹത്തിനു കാണിച്ചുകൊടുത്ത മഹദ്വ്യക്തിത്വമായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ പ്രവർത്തകനായും സാമൂഹിക പ്രവർത്തകനായും പ്രവർത്തിച്ച അദ്ദേഹത്തിെൻറ മുൻകൈയിൽ സ്ഥാപിതമായ സിജി, ഏതു പ്രതിസന്ധിയിലും ആശ്രയിക്കാവുന്ന ഐ.ആർ.ഡബ്ല്യു എന്ന സന്നദ്ധ സംഘടന തുടങ്ങിയവയൊക്കെയും കേരളീയ സമൂഹത്തിനു നൽകിയ സംഭാവന മറക്കാൻ കഴിയാത്തതാണ്. എല്ലാറ്റിനുമുപരി തികച്ചും നിരാലംബരായ മനുഷ്യരെ കൈപിടിച്ചുയർത്തുവാൻ അദ്ദേഹത്തിെൻറ നേതൃത്വത്തിൽ രൂപവത്കൃതമായ വിഷൻ 2026 എന്ന സാമൂഹിക സേവന സംഘടന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ എല്ലാ കാലവും സമൂഹത്തിനു തണലായി നിലനിൽക്കുമെന്നും അനുസ്മരിക്കുകയും അതുവഴി അദ്ദേഹം ജനമനസ്സുകളിൽ ജീവിക്കുമെന്നും സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിെൻറ വേർപാടു മൂലം ദുഃഖിക്കുന്ന കുടുംബാംഗങ്ങർക്കും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഉണ്ടായ നഷ്ടത്തിലും ദുഃഖത്തിലും പങ്കുചേരുന്നതായും പ്രവാസി സാംസ്കാരിക വേദി അനുശോചനക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.