വെളിച്ചം ഖുർആൻ വിജ്ഞാന പരീക്ഷ സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsബുറൈദ: സൗദി ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ബുറൈദ ഘടകം സംഘടിപ്പിച്ച വെളിച്ചം നാലാം ഘട്ട ഖുർആൻ വിജ്ഞാന പരീക്ഷയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. അഞ്ചാം ഘട്ടത്തിെൻറ ഉദ്‌ഘാടനവും ഇതോട് അനുബന്ധിച്ച് നടന്നു. അഹ്‌മദ് ശജ്മീർ നദ്‌വി ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹി സെൻറർ പ്രസിഡൻറ് റിയാസ് വയനാട് അധ്യക്ഷത വഹിച്ചു. ‘ഖുർആെൻറ ആത്മാവ്’ എന്ന വിഷയത്തിൽ അബ്ദുറഹീം ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി.
വിവിധ സംഘടന ഭാരവാഹികളായ അയ്യൂബ്, ഉണ്ണി കണിയാപുരം, മാധ്യമ പ്രവർത്തകൻ അസ്‌ലം കൊച്ചുകലുങ്ക് എന്നിവർ സംസാരിച്ചു. ആഹാന അഫീഫ്, സൗദ അബ്ദുറഹീം, ഷഫീന താജുദ്ദീൻ, അബ്ദുൽ ഗഫൂർ കോയ, നുസ്രത്ത് ഫൈസൽ എന്നിവർ ഒന്നാം സമ്മാനവും ഡോ. ആയിശ കള്ളിയത്ത്, സാബിറ ഹസ്‌കർ, ഷാഹിന ഖാലിദ്, ഫാത്തിമ സാക്കിർ എന്നിവർ രണ്ടാം സമ്മാനവും ഹബീബ റിയാസ്, രഹന സക്കീർ, ഹാഷിം ജസീം, റാബി നവാബ്, സുൽഫിക്കർ എന്നിവർ പ്രോത്സാഹന സമ്മാനങ്ങളും ഏറ്റുവാങ്ങി.
ഡോ. ഫഖ്റുദ്ദീൻ, ആദം അലി, അഷ്‌റഫ് (ജി.ടി.സി), ബഷീർ വെള്ളില, അൻസർ തോപ്പിൽ, നദീം തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അഞ്ചാം ഘട്ട പരീക്ഷയുടെ സിലബസ് അസ്കർ ഒതായിയിൽ നിന്ന് ഉണ്ണി കണിയാപുരം ഏറ്റുവാങ്ങി. ഇസ്‌ലാഹി സെൻറർ സെക്രട്ടറി ആഫീഫ് തസ്‌ലീം സ്വാഗതവും ട്രഷറർ ആഷിഖ് കോഴിക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.