ഇക്കണോമിക് സിറ്റിയിൽ ലോജിസ്റ്റിക് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
text_fieldsജിദ്ദ: കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ നിർമിച്ച സമ്പൂർണ ലോജിസ്റ്റിക് കേന്ദ്രത്തിെൻറ പരീക്ഷണ പ്രവർത്തനം ആരംഭിച്ചു. വിതരണ രംഗത്തെ സൗദിയിലെ ഏറ്റവും മുൻനിര കമ്പനിയാണ് ഇതു നടപ്പാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ ഏറ്റവും നൂതന സംവിധാനങ്ങളോടെ നിർമിച്ച കേന്ദ്രത്തിൽ മെഡിക്കൽ, ഭക്ഷ്യ ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതിന് 1,10,000ത്തിലധികം 'പാലറ്റു'കളുണ്ട്.
കാർഗോ വസ്തുക്കൾ സ്വീകരിക്കാനും സൂക്ഷിക്കാനും പ്രാദേശിക വിപണികളിൽ വിതരണം ചെയ്യാനും ഇതിനകം കമ്പനി ആരംഭിച്ചിട്ടുണ്ട്. 97,000 ചതുരശ്ര മീറ്ററിലാണ് ലോജിസ്റ്റിക് കേന്ദ്രം സ്ഥിതിചെയ്യുന്നത്. എല്ലാത്തരം ട്രക്കുകളെ സ്വീകരിക്കാൻ കഴിയുന്ന 50 ഗേറ്റുകളുമുണ്ട്. ഒരേസമയത്ത് 180 ട്രക്കുകളെ സ്വീകരിച്ച് സാധനങ്ങൾ കയറ്റിറക്കാനുള്ള പാർക്കിങ് സൗകര്യങ്ങളുമുണ്ട്. വിഷൻ 2030 ലക്ഷ്യമിട്ട് ദേശീയ വ്യവസായങ്ങളെ പിന്തുണക്കുന്നതിലും വിദേശ നിക്ഷേപം ആകർഷിക്കുന്നതിലും വലിയ സംഭാവനകൾ അർപ്പിക്കുന്ന കേന്ദ്രങ്ങളിലൊന്നായി കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി മാറിയതായി സിറ്റി സി.ഇ.ഒ അഹ്മദ് ലിൻജാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.