സ്വാതന്ത്ര്യസമരത്തെ ഒറ്റിയവരുടെ റിപ്പബ്ലിക് സ്നേഹം കാപട്യം -വി.ടി. ബൽറാം
text_fieldsഅൽഅഹ്സ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതെ അതിനെ ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്ത ചരിത്രമാണ് സംഘ്പരിവാറുകാർക്കും കമ്യൂണിസ്റ്റുകാർക്കും പറയാനുണ്ടാവുകയെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. വി.ടി. ബൽറാം. ‘നമ്മുടെ കോൺഗ്രസ് കൂട്ടായ്മ’ റിപ്പബ്ലിക് ദിനത്തിൽ ‘ഇന്ത്യ റിപ്പബ്ലിക്കിന്റെ 75 ആണ്ടുകൾ പിന്നിടുമ്പോൾ’ വിഷയത്തിൽ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ റിപ്പബ്ലിക്കിന്റെ ഏഴര പതിറ്റാണ്ട് പിന്നിടുമ്പോൾ രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം സ്വാതന്ത്ര്യസമര ചരിത്ര സ്മാരകങ്ങളെയും പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നായകന്മാരുടെയും അടയാളങ്ങൾ പാഠപുസ്തകങ്ങളിൽനിന്നും മറ്റും മായ്ച്ചുകളഞ്ഞ് പുതിയ തലമുറയെ ചരിത്രബോധമില്ലാത്തവരാക്കി മാറ്റുന്ന ഈ കെട്ട കാലത്ത് സംഘ്പരിവാറുകാരുടെ ഹിന്ദുത്വ അജണ്ടകളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ പുതിയ തലമുറയെ പറഞ്ഞ് ബോധ്യപ്പെടുത്താൻ രാജ്യസ്നേഹികൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും ബൽറാം ആഹ്വാനം ചെയ്തു.
അഫ്സാന അഷ്റഫിന്റെ പ്രാർഥനയോടെ തുടങ്ങിയ വെബിനാറിൽ കൂട്ടായ്മ പ്രസിഡൻറ് നസീറ പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി അൽഅഹ്സ ഏരിയ കമ്മിറ്റി സെക്രട്ടറി സബീന അഷ്റഫ് മോഡറേറ്ററായിരുന്നു. തൃശൂർ ഡി.സി.സി സെക്രട്ടറി ഷാഹിദ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ, അൽഅഹ്സ ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ, സത്താർ ചേന്ദല്ലൂർ, മുസ്തഫ ചങ്ങരംകുളം, ഫൈസൽ കാഞ്ഞിരപ്പള്ളി, ഷക്കീല അസീസ്, സിയാദ് കാഞ്ഞിരമുറ്റം, പ്രസാദ് രഘുനാഥ് ഇടുക്കി, അബ്ദുസ്സലാം ചങ്ങരംകുളം എന്നിവർ സംസാരിച്ചു. നിസാർ ഓച്ചിറ സ്വാഗതവും ട്രഷറർ നസീം ചീനംവിള നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.