Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളം മി​ഷ​ൻ സൗ​ദി...

മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ നി​ല​വി​ൽ​വ​ന്നു

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ നി​ല​വി​ൽ​വ​ന്നു
cancel
camera_alt

മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ നി​ന്ന്​

ജി​സാ​ൻ: കേ​ര​ള സ​ർ​ക്കാ​റി​െൻറ സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​െൻറ സൗ​ദി ചാ​പ്റ്റ​ർ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളു​ടെ​യും സം​ഘ​ട​നാ​നേ​താ​ക്ക​ളു​ടെ​യും ഓ​ൺ​ലൈ​ൻ യോ​ഗം മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക കേ​ര​ള​സ​ഭ അം​ഗം എം.​എം. ന​ഈം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ഷ​ൻ ര​ജി​സ്ട്രാ​ർ എം. ​സേ​തു​മാ​ധ​വ​ൻ പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

സൗ​ദി കോ​ഓ​ഡി​നേ​റ്റ​ർ താ​ഹ കൊ​ല്ലേ​ത്ത് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ലോ​ക കേ​ര​ള​സ​ഭ അം​ഗ​ങ്ങ​ളാ​യ വി.​കെ. റ​ഊ​ഫ്, ഡോ. ​മു​ബാ​റ​ക്ക് സാ​നി, കെ.​പി.​എം. സാ​ദി​ഖ്, കു​ഞ്ഞ​മ്മ​ദ് കൂ​രാ​ച്ചു​ണ്ട്, മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ബു തി​രു​വ​ന​ന്ത​പു​രം, മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ, നൗ​ഷാ​ദ് കോ​ർ​മ​ത്ത്, ന​ന്ദി​നി മോ​ഹ​ൻ, സു​നി​ൽ സു​കു​മാ​ര​ൻ, സ​ക്കീ​ർ താ​മ​ര​ത്ത്, റ​ഷീ​ദ് ച​ന്ദ്രാ​പ്പി​ന്നി, ഷാ​ഹി​ദ ഷാ​ന​വാ​സ്, വി.​പി. ര​ഞ്ജി​ത്, റ​ഫീ​ഖ് പ​ത്ത​നാ​പു​രം, കി​സ്‌​മ​ത്ത്, ഡോ. ​ര​മേ​ശ് മൂ​ച്ചി​ക്ക​ൽ, ഉ​ബൈ​സ് മു​സ്‌​ത​ഫ, നി​ഷ നൗ​ഫ​ൽ, സീ​ബ കൂ​വോ​ട്, ആ​ർ. ര​ശ്‌​മി, ജി​തേ​ഷ് പ​ട്ടു​വം എ​ന്നി​വ​ർ സം​സാ​രി​ച്ചു. താ​ഹ കൊ​ല്ലേ​ത്ത് സ്വാ​ഗ​ത​വും മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. 'എ​വി​ടെ​യെ​ല്ലാം മ​ല​യാ​ളി അ​വി​ടെ​യെ​ല്ലാം മ​ല​യാ​ളം' എ​ന്ന​താ​ണ് മ​ല​യാ​ളം മി​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​വാ​സി മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്കു​ള്ള മാ​തൃ​ഭാ​ഷാ പ​ഠ​ന​കോ​ഴ്‌​സു​ക​ളും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും വി​വി​ധ സാം​സ്ക്കാ​രി​ക, ഭാ​ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് മു​ഖ്യ​മാ​യും മ​ല​യാ​ളം മി​ഷ​ൻ ന​ട​ത്തു​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യി​ൽ നി​ല​വി​ലു​ള്ള മ​ല​യാ​ളം ഭാ​ഷാ​പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ല​യാ​ളം മി​ഷ​ന് കീ​ഴി​ൽ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും ഉ​ർ​ജി​ത​മാ​ക്കു​ന്ന​തി​നും വി​പു​ല​മാ​യ ഭാ​ഷാ, സാം​സ്‌​കാ​രി​ക, പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. ചാ​പ്റ്റ​ർ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു​കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പു​റ​ത്തി​റ​ക്കി.

ഭാ​ര​വാ​ഹി​ക​ൾ: എം.​എം. ന​ഈം (പ്ര​സി), താ​ഹ കൊ​ല്ലേ​ത്ത് (സെ​ക്ര), ഷി​ബു തി​രു​വ​ന​ന്ത​പു​രം (ക​ൺ), ഡോ. ​മു​ബാ​റ​ക് സാ​നി (വി​ദ​ഗ്‌​ധ സ​മി​തി ചെ​യ​ർ​മാ​ൻ), മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ (വൈ. ​പ്ര​സി), നൗ​ഷാ​ദ് കോ​ർ​മ​ത്ത് (ജോ. ​സെ​ക്ര.), ആ​ർ. ര​ശ്‌​മി, ഡോ. ​ര​മേ​ശ് മൂ​ച്ചി​ക്ക​ൽ, റ​ഫീ​ഖ് പ​ത്ത​നാ​പു​രം, ഉ​ബൈ​സ് മു​സ്‌​ത​ഫ, ജി​തേ​ഷ് പ​ട്ടു​വം, റ​ഷീ​ദ് ച​ന്ദ്രാ​പ്പി​ന്നി (മേ​ഖ​ലാ കോ​ഓ​ഡി​നേ​റ്റ​ർ), ന​ന്ദി​നി മോ​ഹ​ൻ, ഷാ​ഹി​ദ ഷാ​ന​വാ​സ്, സീ​ബ കൂ​വോ​ട് (വി​ദ​ഗ്‌​ധ സ​മി​തി അം​ഗ​ങ്ങ​ൾ), സു​നി​ൽ സു​കു​മാ​ര​ൻ, സ​ക്കീ​ർ താ​മ​ര​ത്ത്, ഷാ​ന​വാ​സ് (അം​ഗം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Mission saudi chapter
Next Story