ദുബ തുറമുഖ നടത്തിപ്പ് നിയോം കമ്പനിക്ക് കൈമാറി
text_fieldsജുബൈൽ: വടക്കൻ ചെങ്കടൽ തീരത്തുള്ള ദുബ തുറമുഖത്തിന്റെ നടത്തിപ്പ് നിയോം കമ്പനിക്ക് കൈമാറിയതായി സൗദി തുറമുഖ അതോറിറ്റി (മവാനി) അറിയിച്ചു. തബൂക്ക് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന വടക്കൻ ചെങ്കടൽ തീരത്തുള്ള ഒരു ചെറിയ നഗരമാണ് ദുബ. 1994ൽ പ്രവർത്തനമാരംഭിച്ച ദുബ തുറമുഖം സൂയസ് കനാലിന്റെ ഏറ്റവും അടുത്തായാണ് സ്ഥിതിചെയ്യുന്നത്.
മെഡിറ്ററേനിയൻ മേഖലയിൽ വളർന്നുവരുന്ന വിപണികൾക്കും തുറമുഖങ്ങൾക്കും സമീപ ഭാവിയിൽ ഏറ്റവും ഉപകാരപ്രദമായ തുറമുഖമായി ഇത് മാറും. 'ചെങ്കടലിന്റെ മുത്ത്' എന്ന് വിളിക്കപ്പെടുന്ന ഈ തുറമുഖം രാജ്യത്തിന്റെ വടക്കൻ, പടിഞ്ഞാറൻ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. തുറമുഖത്തിന്റെ പ്രവർത്തനപരവും ഭരണപരവുമായ എല്ലാ ജോലികളും നിയോം കമ്പനിയുടെ കീഴിലാവും.
സൗദിയിലെ മറ്റ് തുറമുഖങ്ങളുമായി യോജിപ്പിച്ച് ദുബയുടെ പ്രവർത്തനത്തിനുള്ള ചട്ടങ്ങളും നിയമനിർമാണങ്ങളും നടപ്പാക്കും. ഇതനുസരിച്ചായിരിക്കും തുറമുഖത്തെത്തുന്ന എല്ലാ കപ്പലുകളുടെയും മേൽനോട്ട ചുമതല മവാനി വഹിക്കുക.
കൂടാതെ പോർട്ട് സേവനങ്ങൾക്കും വേതനത്തിനുമുള്ള തുക ഈടാക്കുകയും ചെയ്യും.ദുബയിൽനിന്ന് ഫെറിയിൽ ഏകദേശം മൂന്നുമണിക്കൂറിനുള്ളിൽ ഈജിപ്തിലെ ഹർഗദ, സഫഗ തുറമുഖങ്ങളിൽ എത്തിച്ചേരാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.