കെട്ടിട സമുച്ചയത്തിൽ മാസ്ക് ധരിക്കണം
text_fieldsജിദ്ദ: കെട്ടിട സമുച്ചയത്തിനുള്ളിലെ വാണിജ്യ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കണമെന്ന് സൗദി രോഗപ്രതിരോധ നിയന്ത്രണ കേന്ദ്രം. അടച്ചിട്ട സ്ഥലങ്ങളിലെ അന്തരീക്ഷത്തിൽ വൈറസുകൾ തങ്ങിനിൽക്കാനും പകരാനും സാധ്യതയുണ്ട്. പുറത്ത് സ്ഥിതിചെയ്യുന്ന മാളുകളിൽ മാസ്ക് വേണ്ട. എന്നാൽ, ഹസ്തദാനം ഒഴിവാക്കണം. കെട്ടിട സമുച്ചയത്തിനുള്ളിലെ വാണിജ്യ കേന്ദ്രങ്ങൾ അടച്ചിട്ട സ്ഥലങ്ങളുടെ പരിധിയിലാണെന്നും അവക്കുള്ളിലായിരിക്കുേമ്പാൾ മാസ്ക് ധരിക്കാതിരിക്കൽ അപകടമാണെന്നും നാഷനൽ സെൻറർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളിന് കീഴിലെ സെൻറർ ഫോർ കമ്യൂണിക്കബ്ൾ ഡിസീസ് കൺട്രോൾ അസിസ്റ്റൻറ് സി.ഇ.ഒ ഡോ. ഇമാദ് അൽ മുഹമ്മദി വ്യക്തമാക്കി. അൽ അഖ്ബാരിയ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറസ്സായ സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്ന വാണിജ്യ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കേണ്ട. എന്നാൽ, ഹസ്തദാനത്തിന് സമയമായിട്ടില്ല. വൈറസ് പകരാൻ ഏറ്റവും സാധ്യതയുള്ള മാർഗങ്ങളിലൊന്നാണത്. പകർച്ചവ്യാധി പൂർണമായും അവസാനിച്ചിട്ടില്ലാത്തതിനാൽ ഹസ്തദാനം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.