തലോടലായി ഹറമിലെ കാരുണ്യ സേന
text_fieldsജിദ്ദ: കഴിഞ്ഞ ദിവസം ഹറം മുറ്റത്ത് മാതാപിതാക്കളിൽനിന്ന് ഒറ്റപ്പെട്ട കൊച്ചു പെൺകുട്ടിയുടെ നെറ്റിത്തടം തുടച്ചു ആശ്വസിപ്പിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥന്റെ ചിത്രം സൗദി പ്രാദേശിക പത്രത്തിൽ വൈറലായിരുന്നു. തീർഥാടന സമയത്ത് സേന നടത്തുന്ന സേവനങ്ങൾ എന്നും ശ്രദ്ധനേടിയിട്ടുണ്ട്. അതിനുദാഹരമായിരുന്നു ഈ സംഭവം.
റമദാനിൽ മസ്ജിദുൽ ഹറാമിൽ ഹജ്ജ് ഉംറ സുരക്ഷ പ്രത്യേക സേന വിവിധ വകുപ്പുകളുമായി സഹകരിച്ച് വിവിധ മാനുഷിക സേവനപ്രവർത്തനം നടത്തുന്നു. സേനക്കു കീഴിൽ നൂറുകണക്കിന് ഉദ്യോഗസ്ഥരെയാണ് വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിത്.
തിരക്ക് നിയന്ത്രിക്കുക, തീർഥാടകരുടെയും നമസ്കരിക്കാനെത്തുന്നവരുടെയും സഞ്ചാരം സുഗമമാക്കുക, വഴിയറിയാത്തവർക്ക് മാർഗനിർദേശം നൽകുക, വഴിതെറ്റുന്ന കുട്ടികളെ ബന്ധുക്കളെത്തുന്നതുവരെ സംരക്ഷിക്കുക, പ്രായമായവരെ സഹായിക്കുക തുടങ്ങി വിവിധ സേവനങ്ങളാണ് സുരക്ഷ ഉദ്യോഗസ്ഥർ ചെയ്യുന്നത്. ഹജ്ജ്, റമദാൻ സീസണുകളിൽ സുരക്ഷസേന നടത്തുന്ന ജീവകാരുണ്യപ്രവർത്തനം പലപ്പോഴും പ്രാദേശിക മാധ്യമങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.