സൗദിയിൽ വിരുന്നെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങുന്നില്ല; നിയന്ത്രണത്തിനൊരുങ്ങി പരിസ്ഥിതി വകുപ്പ്
text_fieldsജീസാൻ (സൗദി അറേബ്യ): തെക്കുപടിഞ്ഞാറൻ തീരനഗരമായ ജീസാനിലും ഫറസാൻ ദ്വീപിലും വിരുന്നെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങുന്നില്ല. എണ്ണം പെരുകുകയും ശല്യം വർധിക്കുകയും ചെയ്തതോടെ നിയന്ത്രണ നടപടിക്ക് ഒരുങ്ങി അധികൃതർ.എണ്ണം അമിതമായി വർധിച്ചതു കാരണം ഇതര ചെറുജീവികളുടെ എണ്ണം വൻതോതിൽ കുറഞ്ഞതായി കണ്ടെത്തി.
ഇത് ജീവജാലങ്ങളുടെ നിലനിൽപിനെ ബാധിക്കും എന്നതിനാൽ കാക്കകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട് എന്ന തീരുമാനത്തിലാണ് വനം, പരിസ്ഥിതി വകുപ്പ്. കാക്കകൾ ചെറുപ്രാണികളെ മുഴുവൻ അകത്താക്കുന്നതായും ഇത്തരത്തിൽ പല ജീവികളും അപ്രത്യക്ഷമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കാക്കകൾ ഇവിടങ്ങളിൽ കൂടുകൂട്ടുകയും താവളമടിക്കുകയും ചെയ്യുന്നത് തടയാനുള്ള മുന്നൊരുക്കത്തിലാണ് പരിസ്ഥിതി വകുപ്പ്.ഇന്ത്യയിൽനിന്ന് കടൽ കടന്നെത്തുന്ന കാക്കകൾ മലയാളികൾക്ക് ആദ്യമൊക്കെ കൗതുകമായിരുന്നു. സൗദിയുടെ ചില ഭാഗങ്ങളിൽ മാത്രമാണ് കാക്കകളെ കണ്ടുവരാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.