പുതിയ വിസയിലെത്തുന്നവർക്ക് ഇഖാമയിൽ മൂന്നുമാസം കുറച്ചതായി തൊഴിൽ മന്ത്രാലയം
text_fieldsറിയാദ്: സൗദിയിൽ പുതിയ വിസയിൽ എത്തുന്ന വിദേശികൾക്ക് നിലവിൽ സൗജന്യമായി ലഭിച്ചിരുന്ന മൂന്നു മാസത്തെ അധിക കാലാവധി തൊഴിൽ മന്ത്രാലയം ഒഴിവാക്കി. രാജ്യത്തെത്തുന്ന പുതിയ വിസക്കാർക്ക് മൂന്നു മാസം അധിക കാലാവധി നൽകുന്ന രീതി ഇതോടെ ഇല്ലാതാക്കി. സൗദിയിൽ പുതിയ തൊഴിൽ വിസയിലെത്തുന്ന എല്ലാവർക്കും ഇതുവരെ ആദ്യഘട്ടത്തിൽ 15 മാസത്തെ കാലയളവുള്ള ഇഖാമ (താമസരേഖ) യായിരുന്നു അനുവദിച്ചിരുന്നത്.
ഇനി രാജ്യത്തെത്തുന്ന വിസക്കാർക്ക് ഒരു വർഷം കാലാവധിയുള്ള ഇഖമായാണ് ലഭിക്കുക. പുതുതായി സൗദിയിലെത്തുന്നവർക്ക് വർഷങ്ങളായി സൗദിയിൽ തുടരുന്ന ഇഖാമയുടെ പഴയ രീതിക്കാണ് ഇതോടെ മാറ്റം വരുത്തുന്നത്.
കഴിഞ്ഞയാഴ്ച മുതൽ സൗദിയിലെത്തിയ പുതിയ വിസക്കാരിൽ ആർക്കും പഴയ രീതിയിലുള്ള 15 മാസത്തെ ഇഖാമ ലഭിച്ചിട്ടില്ല എന്നറിയുന്നു. ലേബർ കാർഡ് പുതുക്കലടക്കം തൊഴിൽ മന്ത്രാലയത്തിന്റെ മുഴുവൻ സേവനങ്ങളും ഇതിനകം മന്ത്രാലയത്തിന്റെ 'ഖിവ' പോർട്ടലിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.