വർണപ്പൂക്കളാൽ സൗന്ദര്യമണിഞ്ഞ് അൽ ഉലയിലെ പർവതങ്ങളും മരുഭൂമിയും
text_fieldsജിദ്ദ: കൺകുളിർമയേകുന്ന കാഴ്ചകളുമായി അൽ ഉലയിലെ പർവതങ്ങളും മരുഭൂമിയും. വെളുപ്പ്, മഞ്ഞ, വയലറ്റ് തുടങ്ങിയ നിറങ്ങളിലുള്ള വിവിധ തരം പൂക്കളും പച്ചപ്പുംകൊണ്ട് പുതച്ചുകിടക്കുകയാണ് പ്രദേശത്തെ താഴ്വരകൾ. ഈ വർഷം ലഭിച്ച മഴയാണ് പ്രദേശത്തുള്ള കൺകുളിർമക്ക് കാരണമായത്.
വസന്തകാല വർണപൂക്കളാൽ അലങ്കരിച്ചിരിക്കുന്ന അൽ ഉല പ്രദേശത്തേക്ക് നിരവധി സന്ദർശകരാണ് ഒഴുകിയെത്തുന്നത്. അൽ ഉല പ്രദേശം വിദേശ വിനോദസഞ്ചാരികളുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. ക്യാൻവാസിൽ പകർത്താൻ കഴിയുന്ന വിധം പൂക്കളാൽ സമൃദ്ധമായി കിടക്കുന്ന പ്രദേശത്തെ പുതിയ കാഴ്ചകൾ വിനോദസഞ്ചാരികളെയും ഏറെ ആകർഷിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.