നവോദയ പ്രതിനിധി സംഘം കോൺസൽ ജനറലുമായി കൂടിക്കാഴ്ച നടത്തി
text_fieldsജിദ്ദ: പുതിയ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലത്തിനു ജിദ്ദ നവോദയ ഹൃദ്യമായ ആദരവുനൽകി. പ്രവാസി ഇന്ത്യൻ സമൂഹത്തിന് ഗുണകരവും ഫലപ്രദവുമായ കാഴ്ച്ചപ്പാടും നടപടികളുമുണ്ടാവണമെന്ന് കൂടിക്കാഴ്ച നടത്തിയ നിവേദക സംഘം കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിനോട് അഭ്യർഥിച്ചു. കോവിഡ് പ്രോട്ടോക്കോളനുസരിച്ച് ജിദ്ദയിൽ ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടം സംഭവിച്ചവർക്കും രോഗബാധിതരായവർക്കും ഭക്ഷണം, മരുന്ന് ചികത്സാ സഹായം, എന്നിവ ആവശ്യമുള്ളവർക്ക് നവോദയ എത്തിച്ചു നൽകിയതും ഇന്ത്യയിലേക്ക് മടങ്ങാനായി ചാർട്ടേഡ് ഫ്ലൈറ്റ് സേവനം ഏർപ്പെടുത്തിയതും ഉൾെപ്പടെയുള്ള സേവനങ്ങളും സി.ജിയോട് നിവേദക സംഘം വിശദീകരിച്ചു.
എംബസി അറിയിപ്പനുസരിച്ച് രജിസ്റ്റർ ചെയ്ത താമസപത്രം പുതുക്കാൻ കാലതാമസമെടുത്തവർക്കും ഹുറൂബായവർക്കും നാട്ടിലേക്ക് മടങ്ങാൻ ബാക്കിയുള്ളവർക്കും ആവശ്യമായ നടപടി കൈക്കൊള്ളുക, തൊഴിൽ പ്രശ്നങ്ങളിൽ ഉൾപ്പെട്ട വിദൂര പ്രദേശങ്ങളിലുള്ള ഇന്ത്യക്കാർക്ക് സഹായം ചെയ്യാൻ കോൺസുലേറ്റ് അനുമതിയോടെയുള്ള സന്നദ്ധ പ്രവർത്തകരെ നിയോഗിക്കുക, കോവിഡ് കാലത്ത് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ഈടാക്കുന്ന വാഹന ഫീസ് ഒഴിവാക്കുക, രക്ഷിതാക്കൾക്ക് ഫീസ് ഇളവ് നൽകുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം സി.ജിക്ക് കൈമാറി.
നിവേദനത്തിൽ സൂചിപ്പിച്ച വിഷയങ്ങൾ പരിഗണിക്കുമെന്ന് സി.ജി അറിയിച്ചു. കോൺസുലേറ്റ് നൽകുന്ന സേവനങ്ങൾ അനായാസേന പ്രാപ്യമാക്കുക, കോൺസുലേറ്റിെൻറ അറിയിപ്പുകൾ ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉടൻ ലഭ്യമാക്കുക, സാമൂഹിക സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തത്തോടെ പ്രയാസങ്ങളനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമേകുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കോൺസുലേറ്റിെൻറ പരിഗണനയിലുണ്ടെന്ന് സി.ജി. വ്യക്തമാക്കി. നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ജിദ്ദ നവോദയ പ്രസിഡൻറ് കിസ്മത്ത്, കേന്ദ്ര ട്രഷറർ സി.എം. അബ്ദുറഹ്മാൻ, ജീവകാരുണ്യ കൺവീനർ ബഷീർ മമ്പാട് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.