അറാറിലെ പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്തു
text_fieldsജിദ്ദ: അറാറിലെ പുതുതായി നിർമിച്ച വിമാനത്താവളം വടക്കൻ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ ഖലിദ് ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു. സൗദി ഗതാഗത മന്ത്രിയും സിവിൽ ഏവിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. സ്വാലിഹ് അൽജാസിർ, സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്ദുൽഹാദി അൽമൻസൂരി, ഗതാഗത രംഗത്തെ മേധാവികളും നിരവധി ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു.
മേഖലയിലെ വർധിച്ചുവരുന്ന വിമാനഗതാഗത ആവശ്യകതയും യാത്രക്കാരുടെ തിരക്കും കണക്കിലെടുത്താണ് പുതിയ വിമാനത്താവള പദ്ധതി നടപ്പാക്കിയതെന്ന് ഗവർണർ പറഞ്ഞു. മേഖലയിലെ പ്രധാന പദ്ധതികളിലൊന്നാണ്. മേഖലയിലെ സാമ്പത്തിക പുരോഗതിക്ക് വിമാനത്താവളം പ്രധാന പങ്ക് വഹിക്കുമെന്നും ഗവർണർ പറഞ്ഞു. സൽമാൻ രാജാവിനും കിരീടാവകാശിക്കും സ്വന്തം പേരിലും മേഖലയുടെ ജനങ്ങളുടെ പേരിലും ഗവർണർ നന്ദി രേഖപ്പെടുത്തി.
രാജ്യത്തെ വിവിധ മേഖലകളിലും, പ്രത്യേകിച്ച് വടക്കൻ അതിർത്തി പ്രദേശത്തും വികസന ചക്രം മുന്നോട്ട് കുതിക്കുകയാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഗതാഗത സംവിധാനം, ഭരണം, ഒാർഗനൈസേഷൻ, സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവയിൽ ഉൽപാദനക്ഷമതയും പ്രകടന നിലവാരവും ഉയർത്താൻ ഇതിലൂടെ സഹായിച്ചുവെന്നും മന്ത്രി പറഞ്ഞു. ഗവൺമെൻറിെൻറ പരിധിയില്ലാത്ത പിന്തുണയിൽ സിവിൽ ഏവിയേഷൻ മേഖല വ്യക്തമായ നേട്ടങ്ങൾ കൈവരിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റ മേധാവി പറഞ്ഞു. േവ്യാമഗതാഗത രംഗത്തെ കുതിപ്പ് സാമ്പത്തിക, ടൂറിസം, നിക്ഷേപ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.
ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് അറാർ പുതിയ വിമാനത്താവള പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പ്രതിവർഷം 10 ലക്ഷം യാത്രക്കാരെ ഇൗ വിമാനത്താവളത്തിന് ഉൾക്കൊള്ളാൻ കഴിയും. പതിനായിരത്തിലധികം വിമാന സർവിസുകൾ നടത്താൻ സാധിക്കും. യാത്രക്കാർക്കുള്ള പ്രധാന ടെർമിനലിെൻറ വലുപ്പം 14,990 ചതുരശ്ര മീറ്ററാണ്. റോയൽ ടെർമിനലിന് 1,800 ചതുരശ്ര മീറ്റർ വിസ്തൃതിയുമുണ്ട്. ആറ് യാത്രാ ഗേറ്റുകൾ, നാല് വിമാനങ്ങൾക്ക് ഒരേ സമയം സർവിസ് നടത്താനുള്ള സൗകര്യങ്ങൾ, യാത്രാനടപടികൾക്ക് 10ഉം വരുന്നവർക്കും പോകുന്നവർക്കുമായി 18ഉം പാസ്പോർട്ട് കൗണ്ടറുകൾ, 900 ഇരിപ്പിടങ്ങൾ എന്നിവ വിമാനത്താവളത്തിലുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ കെട്ടിടം, എയർപോർട്ട് ഒാഫിസ്, പവർ പ്ലാൻറ്, കൂളിങ് ടവർ, 616 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള വിശാലമായ പാർക്കിങ് സൗകര്യം എന്നിവയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.