ഹജ്ജ് തീർത്ഥാടകർ എടുക്കേണ്ട അംഗീകൃത കോവിഡ് വാക്സിനുകളുടെ എണ്ണം പത്തായി
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകർക്കായി അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിനുകളുടെ എണ്ണം പത്തായി. അവയുടെ പേരും ഡോസുകളുടെ എണ്ണവും സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. ഹജ്ജിനെത്തുന്ന തീർഥാടകർ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിനെടുത്തിരിക്കണമെന്ന നിബന്ധനയെ തുടർന്നാണ് അംഗീകൃത വാക്സിനുകളുടെ പേരും ഡോസുകളുടെ എണ്ണവും ആരോഗ്യ മന്ത്രാലയം അതിെൻറ വെബ്സൈറ്റിൽ 'ദൈവത്തിെൻറ അതിഥികളുടെ ആരോഗ്യം' എന്ന ശീർഷകത്തിൽ വിശദമാക്കുന്നത്.
ഹജ്ജ്, ഉംറ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ സൗദി അറേബ്യയിലേക്ക് വരുന്നവർക്കുള്ള ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും മന്ത്രാലയ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. തീർഥാടകർ 65 വയസ്സിന് താഴെയുള്ളവരായിരിക്കണം, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് കുത്തിവെപ്പുകളോടൊപ്പം അടിസ്ഥാന പ്രതിരോധ കുത്തിവെപ്പും പൂർത്തിയാക്കിയിരിക്കണം, രാജ്യത്തേക്ക് പുറപ്പെടുന്ന തീയതിക്ക് മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം (പി.സി.ആർ) സമർപ്പിച്ചിക്കണം എന്നിവ ഈ വർഷം വിദേശത്ത് നിന്ന് ഹജ്ജിനെത്തുന്നവർക്കുള്ള കർശന നിബന്ധനകളാണ്.
അംഗീകൃത വാക്സിനുകളും ഡോസുകളുടെ എണ്ണവും:
1.ഫൈസർ-ബയോൺടെക് (രണ്ട് ഡോസുകൾ)
2. മോഡേണ (രണ്ട് ഡോസുകൾ),
3. ഓക്സ്ഫോർഡ്-ആസ്ട്രസെനെക്ക (രണ്ട് ഡോസുകൾ)
4. ജോൺസൻ ആൻഡ് ജോൺസൻ (ഒരു ഡോസ്)
5. കോവോവാക്സ് (രണ്ട് ഡോസുകൾ)
6. നോവാക്സോവിഡ് (രണ്ട് ഡോസുകൾ)
7. സിനോഫാർമ ( രണ്ട് ഡോസ്)
8. സിനോവാക് (രണ്ട് ഡോസ്)
9. കോഫാക്സിൻ (രണ്ട് ഡോസ്)
10. സ്പുട്നിക് (രണ്ട് ഡോസ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.