കോവിഡ്; സൗദിയിൽ ഗുരുതര അവസ്ഥയിലുള്ള രോഗികളുടെ എണ്ണം കുറഞ്ഞു
text_fieldsജിദ്ദ: സൗദിയിൽ നിലവിൽ കോവിഡ് രോഗികളിൽ ഗുരുതര അവസ്ഥയിലുള്ളവരുടെ എണ്ണം കുറഞ്ഞു. 2,295 ചികിത്സയിലുള്ള രോഗികളിൽ 481 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഇന്ന് 75 പുതിയ കോവിഡ് രോഗികളും 66 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,46,067 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,35,144 ഉം ആയി. അഞ്ച് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,628 ആയി.
ഇതുവരെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.99 ശതമാനവും മരണനിരക്ക് 1.57 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 35, മക്ക 10, കിഴക്കൻ പ്രവിശ്യ 5, മദീന 5, ജീസാൻ 3, അസീർ 3, അൽ ഖസീം 3, നജ്‌റാൻ 3, അൽ ജൗഫ് 3, ഹായിൽ 2, തബൂക്ക് 1, അൽ ബാഹ 1, വടക്കൻ അതിർത്തി മേഖല 1. ഇതുവരെ രാജ്യത്ത് 3,96,10,332 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.