Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid 19
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ദൈനംദിന കോവിഡ്...

സൗദിയിൽ ദൈനംദിന കോവിഡ് കേസുകളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു

text_fields
bookmark_border

ജിദ്ദ: സൗദി അറേബ്യയിൽ ദിനേന റിപ്പോർട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണം കാര്യമായ മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച 391 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 263 പേർ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. ചികിത്സയിലുണ്ടായിരുന്നവരിൽ അഞ്ച് പേർ കൂടി മരിച്ചു.

ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,84,271 ആയി. ഇവരിൽ 3,73,864 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,596 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,811 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 574 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 159, കിഴക്കൻ പ്രവിശ്യ 69, മക്ക 66, ഹാഇൽ 24, അൽ ഖസീം 13, വടക്കൻ അതിർത്തി മേഖല 12, മദീന 11, അസീർ 10, അൽജൗഫ് 10, തബൂക്ക് 6, ജീസാൻ 4, നജ്റാൻ 4, അൽബാഹ 3.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidsaudi arabia
News Summary - The number of daily covid cases in Saudi Arabia remains unchanged
Next Story