Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
saudi covid
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: മക്ക...

കോവിഡ്: മക്ക പ്രവിശ്യയിൽ പുതിയ രോഗികളുടെ എണ്ണം വർധിച്ചു

text_fields
bookmark_border

ജിദ്ദ: സൗദിയിൽ ജിദ്ദ ഉൾപ്പെടുന്ന മക്ക പ്രവിശ്യയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു. 402 പുതിയ കേസുകളാണ് ചൊവ്വാഴ്​ച ഇവിടെ റിപ്പോർട്ട് ചെയ്തത്. രാജ്യത്താകെ 1,269 പുതിയ രോഗികളും 1,014 രോഗമുക്തിയും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ സൗദിയിൽ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,68,175ഉം ആകെ രോഗമുക്തരുടെ എണ്ണം 4,50,255ഉം ആയി.

16 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,606 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 10,314 പേർ ചികിത്സയിലുണ്ട്.

ഇവരിൽ 1,569 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.21 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 402, റിയാദ് 262, കിഴക്കൻ പ്രവിശ്യ 186, അസീർ 105, മദീന 79, ജീസാൻ 77, അൽ ഖസീം 40, നജ്റാൻ 31, അൽബാഹ 27, തബൂക്ക് 25, ഹാഇൽ 19, വടക്കൻ അതിർത്തി മേഖല 14, അൽ ജൗഫ് 2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiacovid19
News Summary - The number of new patients has increased in Makkah province
Next Story