രോഗികളും ഗുരുതര കേസുകളും കുറയുന്നത് വരുംദിവസങ്ങളിൽ തുടരും -സൗദി ആരോഗ്യ മന്ത്രാലയം
text_fieldsജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളും രോഗബാധിതരിലെ ഗുരുതര കേസുകളുടെയും എണ്ണം കുറയുന്നത് വരുംദിവസങ്ങളിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദൽ അലി പറഞ്ഞു.
രാജ്യത്തെ കോവിഡ് സംഭവവികാസങ്ങളെക്കുറിച്ചു വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കോവിഡ് കേസുകൾ കുറയുന്നതിൽ വാക്സിനുകൾക്ക് കാര്യമായ സ്വാധീനമുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. കോവിഡിനെതിരായ വാക്സിനുകളുടെ ബൂസ്റ്റർ ഡോസുകളുടെ സമയപരിധി നിർണയിക്കുന്ന പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ലെന്ന് ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
ആഗോളവും പ്രാദേശികവുമായ വിദഗ്ധരുടെ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ബൂസ്റ്റർ ഡോസുകൾ എന്നും, കോവിഡ് ബാധിതർ ഗുരുതരമായ അവസ്ഥയിലെത്തുന്നതിൽനിന്ന് ബൂസ്റ്റർ ഡോസ് മികച്ച തലത്തിലുള്ള സംരക്ഷണം നൽകുന്നതായും സുസ്ഥിരവും ദീർഘകാലത്തേക്ക് മെച്ചപ്പെടുത്തുന്നതുമാണ് അവയുടെ പ്രധാന ലക്ഷ്യമെന്നും ഡോ. മുഹമ്മദ് അൽ അബ്ദൽ അലി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.