സുഡാനിൽനിന്ന് സൗദി രക്ഷപ്പെടുത്തിയവരുടെ എണ്ണം 7,839 ആയി
text_fieldsജിദ്ദ: ഏറ്റുമുട്ടൽ നടക്കുന്ന സുഡാനിൽനിന്ന് സൗദി അറേബ്യ രക്ഷപ്പെടുത്തിയ പൗരന്മാരുടെയും വിദേശികളുടെയും എണ്ണം 7,839 ആയി. ഇതിൽ 247 പേർ സ്വദേശികളും 7,592 പേർ 110 രാജ്യങ്ങളിൽനിന്നുള്ള വിദേശികളുമാണ്. വിവിധ രാജ്യങ്ങളുടെ അഭ്യർഥനപ്രകാരം സ്വന്തം കപ്പലുകളും വിമാനങ്ങളും അയച്ചാണ് സൗദി അറേബ്യ ഇത്രയും പേരെ സുഡാനിൽനിന്ന് ജിദ്ദയിലെത്തിച്ചത്. ജിദ്ദയിലെത്തുന്ന വിദേശ പൗരന്മാർക്ക് വേണ്ട സേവനങ്ങൾ നൽകാനും സ്വദേശങ്ങളിലേക്കുള്ള യാത്രാ നടപടികൾ എളുപ്പമാക്കാനും അതീവ ശ്രദ്ധയാണ് ഭരണകൂടം കാണിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ‘അമാന’ ‘ത്വാഇഫ്’ എന്നീ കപ്പലുകളിലായി 1,765 പേരെയാണ് ജിദ്ദയിലെത്തിച്ചത്.
ഈജിപ്ത്, ഇറാഖ്, തുനീഷ്യ, സിറിയ, ജോർഡൻ, യമൻ, എറിത്രിയ, സൊമാലിയ, അഫ്ഗാനിസ്താൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ, കൊമോറോസ്, നൈജീരിയ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ്, അസർബൈജാൻ, മലേഷ്യ, കെനിയ, താൻസാനിയ, അമേരിക്ക, ചെക്ക് റിപ്പബ്ലിക്, ബ്രസീൽ, യു.കെ, ഫ്രാൻസ്, നെതർലൻഡ്സ്, സ്വീഡൻ, കാനഡ, കാമറൂൺ, സ്വിറ്റ്സർലൻഡ്, ഡെന്മാർക്ക്, ജർമനി എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.