റിയാദ് സീസണിൽ സന്ദർശകരുടെ എണ്ണം 1.2 കോടി കവിഞ്ഞു
text_fieldsജിദ്ദ: റിയാദ് സീസണിൽ ഇതുവരെ സന്ദർശകരുടെ എണ്ണം 1.2 കോടി കവിഞ്ഞു. പൊതുവിനോദ അതോറിറ്റി മേധാവി തുർക്കി ആലുശൈഖ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് റിയാദ് സീസൺ പരിപാടികൾ ആരംഭിച്ചത്. ദേശീയ അന്തർദേശീയ കലാകാരന്മാരെയും പ്രതിഭകളെയും അണിനിരത്തി നിരവധി പരിപാടികൾക്കും പ്രദർശനങ്ങൾക്കുമാണ് റിയാദ് നഗരം ഇതിനകം സാക്ഷ്യംവഹിച്ചത്. ഓരോ പരിപാടികളും കാണികളുടെ സാന്നിധ്യവും പ്രകടന മികവുംകൊണ്ട് വമ്പിച്ച വിജയമായാണ് വിലയിരുത്തപ്പെട്ടത്. 1,20,000ത്തോളം തൊഴിലവസരങ്ങൾ റിയാദ് സീസണിലൂടെ ഉണ്ടായതായും റിപ്പോർട്ടുണ്ട്.
അതേസമയം, റിയാദ് സീസൺ തുടരുകയാണ്. വെള്ളിയാഴ്ച കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ബൊളിവാർഡ് സിറ്റിയിൽ നടന്ന 'എ നൈറ്റ് ഇൻ ലവ് വിത്ത് കുവൈത്ത്' എന്ന സംഗീത നാടക പരിപാടി കാണാൻ നിരവധി പേരാണ് എത്തിയത്.
രാജ്യത്തിനകത്തും കുവൈത്തിൽ നിന്നുമുള്ള കലാകാരന്മാർ പരിപാടിയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.