ഒ.ഐ.സി.സി 10ാം വാർഷികം ആഘോഷിച്ചു
text_fieldsറിയാദ്: ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി രൂപവത്കരിച്ചതിെൻറ 10ാം വാർഷികം ആഘോഷിച്ചു. റിയാദ് മലസിലെ അൽമാസ് ഹാളിൽ നടന്ന പരിപാടി പ്രസിഡൻറ് ശുക്കൂർ ആലുവ പ്രവർത്തകർക്ക് മധുരം വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.സംഘടനയുടെ രൂപവത്കരണത്തിനുശേഷം പൊതുരംഗത്തു നടത്തിയ രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങളുടെയും ഓർമപ്പെടുത്തൽ കൂടിയായി പരിപാടി.
സംഘടനയുടെ രൂപവത്കരണം മുതൽ വളർച്ചക്കുവേണ്ടി പ്രവർത്തിച്ച ആദ്യകാല പ്രവർത്തകരെ സ്മരിക്കുകയും മരിച്ചുപോയ അംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി സലാം പെരുമ്പാവൂർ സ്വാഗതവും ട്രഷറർ ജെയിംസ് വർഗീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.