ഒ.ഐ.സി.സി 'സദ്ഭാവന ദിവസ്' ആചരിച്ചു
text_fieldsഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘സദ്ഭാവന ദിവസി’ൽനിന്ന്
ജിദ്ദ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡൻറുമായിരുന്ന രാജീവ് ഗാന്ധിയുടെ 76ാമത് ജന്മദിനം ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി 'സദ്ഭാവന ദിവസ്' ആയി ആചരിച്ചു. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക സാമൂഹിക പുരോഗതിയിൽ രാജീവ് ഗാന്ധിയുടെ ഭരണ പരിഷ്കാരങ്ങൾ നിർണായക സ്വാധീനം ചെലുത്തിയിരുന്നതായി ലോക രാജ്യങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയ രാജീവ് ഗാന്ധിയുടെ നയപരിപാടികളുടെ പ്രസക്തി വർത്തമാന കാലഘട്ടത്തിൽ വർധിച്ചു വരുകയാണെന്നും ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.
മലപ്പുറം ഡി.സി.സി പ്രസിഡറ് അഡ്വ. വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.എ. മുബാറക് മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ മജീദ് നഹ, എ.പി. കുഞ്ഞാലി ഹാജി, സി.എം. അഹമ്മദ്, അഷ്റഫ് അഞ്ചാലൻ, നൗഷാദ് ചാലിയാർ, അഷ്റഫ് പോരൂർ, മജീദ് ചേറൂർ, ഇസ്മാഇൗൽ കൂരിപ്പൊയിൽ എന്നിവർ സംസാരിച്ചു. ആസാദ് പോരൂർ സ്വാഗതവും സാഹിർ വാഴയിൽ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.