ഒ.ഐ.സി സെക്രട്ടറി ജനറലും നെതർലൻഡ്സ് അംബാസഡറും കൂടിക്കാഴ്ച നടത്തി
text_fieldsജിദ്ദ: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹയും സൗദിയിലെ നെതർലൻഡ്സ് അംബാസഡർ ജാനറ്റ് ആൽബർഡയും ചർച്ച നടത്തി. ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്ത് എത്തിയ അംബാസഡറെ സെക്രട്ടറി ജനറൽ സ്വീകരിച്ചു.
കൂടിക്കാഴ്ചയിൽ ഒ.ഐ.സിയും നെതർലൻഡ്സ് രാജ്യവും തമ്മിലുള്ള ബന്ധത്തിന്റെ സാധ്യതകളും സഹകരണവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഇദരുവരും ചർച്ച ചെയ്തു. പൊതുവെ ആശങ്കയുള്ള നിരവധി വിഷയങ്ങളും വിശുദ്ധ ഖുർആന്റെ പകർപ്പുകൾ അവഹേളിക്കുകയും കത്തിക്കുകയും ചെയ്ത കുറ്റകൃത്യങ്ങളും ഇരുപക്ഷവും ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.