മുഖഭാവത്തിൽനിന്ന് എന്നെ വായിച്ചയാൾ
text_fieldsഓരോ സുലൈമാനിയിലും ഒരു മുഹബ്ബത്തുണ്ട് എന്ന് ആരോ പറഞ്ഞത് സത്യമായി പുലർന്നതാണ് എെൻറ അനുഭവം. 12 വർഷം മുമ്പ് തുടങ്ങിയ പ്രവാസത്തിലെ ആദ്യ രണ്ടു വർഷം ജിദ്ദയിൽ കഴിയേണ്ടിവന്ന എന്നെ 'നിതാഖത്'റിയാദിലേക്ക് പറിച്ചു നട്ടു. നാട്ടിലേത് പോലുള്ള കാലാവസ്ഥയും ഒഴിവുദിവസങ്ങളിലെ കടൽക്കാറ്റും റിയാദിലെത്തിയപ്പോൾ നഷ്ടമായ എനിക്ക് റിയാദ് ജീവിതം തുടക്കത്തിൽ ജയിൽവാസം പോലെ അനുഭവപ്പെട്ടു. റിയാദിലെ സുലൈമാനിയയിൽ ഒരു ഗെയിം ഷോപ്പിൽ ജോലിക്ക് കയറിക്കൂടിയ എനിക്ക് ആ കാലത്ത് സൗഹൃദങ്ങൾ തീരെയില്ല എന്നുതന്നെ പറയാം.
ശൈത്യകാലത്ത് ഒരു വൈകുന്നേരം സുലൈമാനി കുടിക്കാനായി ജോലിയുടെ ഇടവേളയിൽ മലസ് എന്ന റസ്റ്റാറൻറ് (ഇപ്പോൾ താഹിറ റസ്റ്റാറൻറ്) ലക്ഷ്യമാക്കിയുള്ള നടത്തം എെൻറ ജീവിതത്തിലെ ഏറ്റവും സഹോദര തുല്യനായ സുഹൃത്തിനെ സമ്മാനിച്ചു. മഗ്‌രിബ് നമസ്കാരത്തിന് പത്തു മിനിറ്റ് ബാക്കിയുണ്ടെങ്കിലും റസ്റ്റാറൻറ് ഞാനെത്തുന്നതിനുമുമ്പ് തന്നെ നമസ്കാരത്തിനായി അടച്ചിരുന്നു.
സുലൈമാനി കിട്ടാതായപ്പോൾ തണുപ്പും ജോലിയുടെ ക്ഷീണവും ഇരട്ടിയായി. റസ്റ്റാറൻറിന് തൊട്ടടുത്തായുള്ള സി.സി കാമറയുടെയും മൊബൈൽ േഫാണിെൻറയും കടയുടെ വാതിലിൽ ചാരിനിൽക്കുകയായിരുന്നു സാഹിർ അബ്ദുൽ റസാഖ് എന്ന തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശി. അടഞ്ഞുകിടന്ന റസ്റ്റാറൻറിൽ നിന്നും നിരാശയോടെ മടങ്ങിയ എെൻറ മുന്നിൽ ഒരു നിറപുഞ്ചിരിയോടെ അദ്ദേഹം നിൽക്കുന്നു. സലാം പറഞ്ഞ് തുടങ്ങുകയായിരുന്നു അദ്ദേഹം.
തെൻറ കടക്കുള്ളിലേക്ക് സ്വാഗതം ചെയത് ഇലക്ട്രിക് കെറ്റിലിൽനിന്ന് ആദ്യ സുലൈമാനിയുടെ മുഹബ്ബത് പകർന്നു. പിന്നെ അവിടെനിന്നങ്ങോട്ട് എെൻറ പ്രവാസത്തിലെ സുഹൃത്തും സഹോദരനും വഴികാട്ടിയും ആയി സാഹിർ. ജോലിത്തിരക്കും നാട്ടിലെ പ്രയാസങ്ങളും പങ്കുവെക്കാൻ എനിക്ക് സാഹിർ ഒരാശ്വാസമായി. അദ്ദേഹത്തി റൂമിൽ ഒരാളുടെ ഒഴിവുണ്ട് എന്നറിഞ്ഞ് അങ്ങോട്ടേക്ക് താമസം മാറ്റിയതുമുതലാണ് ആ സൗഹൃദത്തിെൻറ ചൂടും ചൂരും കൂടുതൽ അനുഭവിച്ചുതുടങ്ങിയത്.
പ്രവാസത്തിലെ അടുക്കും ചിട്ടയും സമയത്തിലെ കൃത്യനിഷ്ഠയും പഠിച്ചതും പകർത്തിയതും സാഹിറിൽ നിന്നാണ്. പ്രാർഥനയിലും ഖുർആൻ പഠനത്തിലും സാഹിർ എന്നെയും കൂട്ടി. സാമ്പത്തികമായി പ്രയാസമനുഭവിച്ച നിരവധി സന്ദർഭങ്ങളിൽ മുഖഭാവത്തിൽനിന്നുപോലും എന്നെ വായിച്ചെടുത്ത സാഹിർ പലപ്പോഴും പലിശരഹിത ബാങ്കായി.
എന്നിലെ എന്നെ പാകപ്പെടുത്തുന്നതിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം ചെറുതല്ല. ഇങ്ങനെ എെൻറ ജീവിതത്തിലെ ഊടും പാവുമായി സാഹിർ അബ്ദുൽ റസാഖ്.
ജീവിതത്തിൽ പിണങ്ങിയിട്ടില്ലാത്ത സുഹൃത്തും സാഹിർ ആണെന്ന് എനിക്ക് ഓർക്കാനാകും. നാലുവർഷം മുമ്പ് നിറകണ്ണുകളോടെ പ്രവാസത്തോടു സലാം പറഞ്ഞു സാഹിർ സൗദി അറേബ്യ വിട്ടെങ്കിലും ഇന്നും ഞങ്ങളുടെ സൗഹൃദം ചൂടുള്ള സുലൈമാനി പോലെ മുഹബ്ബത്ത് നിറഞ്ഞു തുളുമ്പുന്നു. ഞങ്ങളുടെ ഇരു കുടുംബങ്ങളും ആ മുഹബ്ബത്തിെൻറ ആസ്വാദകരാണ്.
അനുഭവമെഴുതൂ, സമ്മാനം നേടൂ
സൗദി പ്രവാസികൾ തങ്ങളുടെ സുഹൃത്തുമായുള്ള വൈകാരികമായ, ഒരിക്കലും മറക്കാനാവാത്ത, അനുഭവങ്ങൾ പങ്കുവെക്കൂ.
ജീവിതത്തെ സ്വാധീനിച്ച, വഴിത്തിരിവ് സൃഷ്ടിച്ച ആ സുഹൃത്തിനെ, അല്ലെങ്കിൽ ആ സൗഹൃദാനുഭവത്തെ കുറിച്ച് എഴുതിയ കുറിപ്പോ, മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയയോ 'ഗൾഫ് മാധ്യമ'ത്തിന് അയക്കുക.
100 വാക്കിൽ കവിയാത്തതായിരിക്കണം കുറിപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ നിങ്ങളുടെയും സുഹൃത്തിെൻറയും ചിത്രം സഹിതം ഗൾഫ് മാധ്യമം പത്രത്തിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും.
വിഡിയോ ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ഏറ്റവും മികച്ച കുറിപ്പിനും വിഡിയോക്കും വെവ്വേറെ സമ്മാനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.