ഓക്സാഗൺ വ്യവസായ നഗരം ശുദ്ധ ഊർജത്തിൽ പ്രവർത്തിക്കും
text_fieldsനിർദ്ദിഷ്ട ഓക്സാഗൺ വ്യവസായ നഗരം
ജിദ്ദ: നിയോമിലെ ഒഴുകുന്ന വ്യവസായ നഗരമായ ഓക്സാഗൺ പൂർണമായും ശുദ്ധമായ ഊർജത്താൽ പ്രവർത്തിക്കുമെന്ന് ഗ്രീൻ സൗദി ഇനിഷ്യേറ്റീവ് ട്വിറ്ററിൽ വെളിപ്പെടുത്തി. സോളാർ ഊർജം, ഗ്രീൻ ഹൈഡ്രജൻ, കാറ്റ് ഊർജ പദ്ധതികൾ എന്നിവയുടെ കേന്ദ്രമായിരിക്കും. നിയോം വ്യവസായ നഗരമായ ഓക്സാഗൺ സ്ഥാപിക്കുന്നത് നിയോം മാസ്റ്റർ പ്ലാനിനുള്ളിലെ മറ്റൊരു ഘട്ടമാണ്. ഭാവിയിൽ മനുഷ്യരാശിയുടെ ജീവിതരീതിയും പ്രവർത്തനരീതിയും പുനർനിർവചിക്കാനുള്ള നിയോമിന്‍റെ തന്ത്രത്തിന് അനുസൃതമായി ഭാവിയിലെ നിർമാണ കേന്ദ്രങ്ങൾക്ക് പുതിയ മാതൃക സൃഷ്ടിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശിക വ്യാപാര മേഖലയിൽ സൗദി അറേബ്യയെ പിന്തുണയ്ക്കുന്നതിൽ ഓക്സാഗൺ പങ്കാളിയാകുന്നതോടൊപ്പം മേഖലയിലെ ആഗോള വ്യാപാര പ്രവാഹത്തെ പിന്തുണക്കുമെന്നും വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.