പക്ഷാഘാതം ബാധിച്ച മലയാളിയെ നാട്ടിലെത്തിച്ചു
text_fieldsറിയാദ്: പക്ഷാഘാതത്തെ തുടർന്ന് റിയാദിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ, കൊല്ലം സ്വദേശി മോഹനൻ പുരുഷോത്തമനെ നാട്ടിലെത്തിച്ചു. റിയാദ് ബദീഅയിൽ 30 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മോഹനൻ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. കൃത്യസമയത്ത് സുഹൃത്തുക്കൾ ശുമൈസി ആശുപത്രിയിൽ എത്തിച്ചത് കാരണമാണ് ജീവൻ രക്ഷിക്കാനായത്. ശുമൈസി ആശുപത്രിയിലെ 13 ദിവസത്തെ ചികിത്സക്കുശേഷം യാത്രാരേഖകൾ ശരിയാക്കി കഴിഞ്ഞ ദിവസം അദ്ദേഹത്തെ തുടർചികിത്സക്കായി നാട്ടിലെത്തിച്ചു.
കേളി ജീവകാരുണ്യ വിഭാഗം ആക്ടിങ് കൺവീനർ മധു പട്ടാമ്പിയുടെ നേതൃത്വത്തിൽ ബദീഅയിലെ സഫ ഹോട്ടൽ ഉടമ ഷഹാബുദ്ദീൻ, മോഹനെൻറ ബന്ധുവായ രതീഷ്, കേളി ബദീഅ ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവരാണ് മോഹനനെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനത്തിൽ ഭാഗഭാക്കായത്. പിതാവിനെ നാട്ടിൽ എത്തിക്കാൻ സഹായിച്ച കേളി കലാസാംസ്കാരിക വേദിക്കും ഹോസ്പിറ്റൽ ജീവനക്കാർക്കും കൂടെ അനുഗമിച്ച ഷാജഹാൻ ഷംസുദ്ദീനും മകൻ വിഘ്നേഷ് മോഹൻ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.