ഒട്ടകോത്സവത്തിലെ പ്രദർശനം ശ്രദ്ധേയമാകുന്നു
text_fieldsജിദ്ദ: റിയാദിലെ അൽസയാഹിദിൽ നടന്നുവരുന്ന ആറാമത് കിങ് അബ്ദുൽ അസീസ് ഒട്ടകോത്സവത്തോടനുബന്ധിച്ച് ഒരുക്കിയ പ്രദർശനം ശ്രദ്ധേയമാകുന്നു.
'അവർ നോക്കുന്നില്ലേ' എന്ന പ്രദർശനത്തിൽ ഒട്ടക സവാരിക്ക് ഉപയോഗിച്ചിരുന്ന വിവിധ പേരുകളിലുള്ള 80ഓളം ഉപകരണങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. വിവിധ തരത്തിലുള്ള ഒട്ടകക്കട്ടിലുകൾ പ്രദർശനത്തിലുൾപ്പെടും. അറേബ്യൻ ഉപദ്വീപിലെ ആളുകളുടെ മുൻകാല ജീവിതചരിത്രം വിവരിക്കുന്നതാണ് പ്രദർശനം.
കൂടാതെ ഒട്ടകങ്ങൾ, ഇടയന്മാർ, മരുഭൂമിയിലെ ജനങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട 300 പുരാവസ്തുക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.