സൗദിയിൽ കിണറ്റിൽ വീണയാളെയും മലയിൽനിന്ന് വീണയാളെയും രക്ഷപ്പെടുത്തി
text_fieldsറിയാദ്: കിണറ്റിൽ വീണ സൗദി പൗരനെയും മലയിൽനിന്ന് വീണയാളെയും സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. റിയാദിൽനിന്ന് 600 കിലോമീറ്റർ അകലെ വാദിദവാസിറിലും ചെങ്കടൽ തീരപ്രദേശമായ ജീസാനിലുമാണ് സിവിൽ ഡിഫൻസ് രണ്ടു ജീവനുകളെ രക്ഷിച്ചത്. വാദിദവാസിറിനു കിഴക്ക് അൽശറാഫ ഡിസ്ട്രിക്ടിലെ കൃഷിയിടത്തിലെ കിണറ്റിൽ സൗദി പൗരൻ വീണതായി സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയായിരുന്നു.
ആധുനിക സാങ്കേതിക സജ്ജീകരണങ്ങൾ ഉപയോഗിച്ചാണ് സിവിൽ ഡിഫൻസ് അധികൃതർ സൗദി പൗരനെ കിണറ്റിൽനിന്ന് രക്ഷിച്ചത്. പരിക്കേറ്റ സൗദി പൗരനെ പിന്നീട് റെഡ് ക്രസൻറ് ആംബുലൻസിൽ വാദിദവാസിർ ജനറൽ ആശുപത്രിയിലേക്കു നീക്കി. ജീസാനിൽ ദുർഘടമായ മലമ്പ്രദേശത്തുനിന്ന് വീണു പരിക്കേറ്റ നുഴഞ്ഞുകയറ്റക്കാരനെയാണ് സിവിൽ ഡിഫൻസ് രക്ഷിച്ചത്. പരിക്കേറ്റ ഇയാളെ ചികിത്സക്കായി ആശുപത്രിയിലേക്കു നീക്കിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.