ഒൗഷധ നിർമാണ വ്യവസായം വികസിപ്പിക്കും –മന്ത്രി
text_fieldsജിദ്ദ: രാജ്യത്ത് മരുന്ന് സുരക്ഷ കൈവരിക്കാൻ പ്രാപ്തിയുള്ള ഒൗഷധ നിർമാണ വ്യവസായം ശക്തിപ്പെടുത്താനും വികസിപ്പിക്കാനും ശ്രമിക്കുമെന്ന് സൗദി വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് പറഞ്ഞു. 'സുസ്ഥിര ഫാർമസ്യൂട്ടിക്കൽ വ്യവസായം'എന്ന ബാനറിൽ ദേശീയ വ്യവസായ വികസന കേന്ദ്രം സംഘടിപ്പിച്ച ആദ്യത്തെ വെർച്വൽ ശിൽപശാലയുടെ ഉദ്ഘാടന വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളെ ആകർഷിക്കുന്നതിനും സ്വകാര്യവത്കരിക്കുന്നതിനുംവേണ്ടിയാണ് ഇങ്ങനെയൊരു ശിൽപശാല സംഘടിപ്പിച്ചത്. മരുന്ന് വിപണിയിലെ ആസ്തി 30 ശതകോടി റിയാലായാണ് കണക്കാക്കുന്നത്. ദേശീയ വ്യവസായിക, വികസന കേന്ദ്രത്തിലൂടെയും നിരവധി ഗവൺമെൻറ് ഏജൻസികളുമായും സഹകരിച്ചും മരുന്ന് വ്യവസായ രംഗത്ത് ലക്ഷ്യമിട്ട പദ്ധതികൾ നടപ്പാക്കാൻ മന്ത്രാലയം പ്രവർത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കോവിഡ് ലോകത്ത് മുെമ്പാരിക്കലും കണ്ടിട്ടില്ലാത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ആരോഗ്യം, മെഡിക്കൽ, ജോലി, വിദ്യാഭ്യാസം, തുടങ്ങിയ എല്ലാ മേഖലകളെയും അത് ബാധിച്ചു. ഉൽപാദനത്തെയും ഉൽപാദനക്ഷമതയെയും വളരെയധികം ബാധിച്ചു. എന്നാൽ വെല്ലുവിളികൾ മികച്ച അവസരങ്ങൾ സൃഷ്ടിക്കുകയും ചില മേഖലകളിൽ, പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു. സാമ്പത്തിക മേഖലകളെ വൈവിധ്യവത്കരിക്കാനും വ്യവസായിക മേഖലകളെ എല്ലാ ദിശകളിലേക്കും വികസിപ്പിക്കാനും ലക്ഷ്യമിട്ട വിഷൻ 2030 അടിസ്ഥാനമാക്കി കഴിഞ്ഞ കാലയളവിൽ വ്യവസായിക മേഖല വലിയ കുതിപ്പിന് സാക്ഷ്യം വഹിച്ചുവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.