തീർഥാടകർ മക്കയിലേക്ക് പുറപ്പെട്ടുതുടങ്ങി
text_fieldsദമ്മാം: ലോകമാകെ ആശ്വാസത്തിനായി പ്രാർഥനകളിൽ അഭയം തേടുന്ന പ്രതിസന്ധികാലത്ത് ചരിത്രമായിത്തീരുന്ന ഹജ്ജിെൻറ ഭാഗമാകാൻ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് തീർഥാടകർ മക്കയിലേക്ക് നീങ്ങിത്തുടങ്ങി. ലോകത്തിെൻറ വിവിധയിടങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന 30 ലക്ഷത്തോളം ആളുകൾ സംഗമിക്കാറുള്ള ഹജ്ജിന് ഇത്തവണ സൗദിയിൽ നിന്നുള്ള 60,000 പേർക്ക് മാത്രമാണ് അനുമതി.
കഴിഞ്ഞ തവണ ഇത് 1000 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ലക്ഷങ്ങളെ ഉൾക്കൊള്ളാൻ പാകത്തിലുള്ള അതിവിശാലമായ മിന താഴ്വരിയിലും അറഫാ ൈമതാനിയിലും തിരക്കിെൻറ സങ്കീർണതകളില്ലാതെ ഓരോ തീർഥാടകനും പ്രാർഥനയിൽ അലിയാനുള്ള അപൂർവ അനുഭവം കൂടിയാകും ഇത്തവണത്തെ ഹജ്ജ്. ആയിരക്കണക്കിന് മലയാളികൾ സഹിതം നിരവധി വിദേശികൾക്ക് ഇത്തവണ ഹജ്ജിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. മൂന്ന് പാക്കേജുകളിലായാണ് ഇത്തവണ ഹജ്ജിനുള്ള തീർഥാടകരെ തിരഞ്ഞെടുത്തത്. ഓൺലൈൻവഴി ഹജ്ജിനുള്ള അനുമതി നേടാൻ മണിക്കൂറുകൾക്കകം എത്തിയത് അഞ്ചു ലക്ഷത്തിലധികം ആളുകളാണ്. ഇതിൽനിന്നാണ് ഇപ്പോഴുള്ള 60,000 ആളുകളെ തിരഞ്ഞെടുത്തത്. ബേസിക്, ഡിസ്റ്റിങ്യൂഷ്, ടവർ എന്നിങ്ങനെ മൂന്ന് പാക്കേജുകളിലായാണ് തീർഥാടകരെ തിരഞ്ഞെടുത്തത്. 12,000, 14,000,16,000 എന്നിങ്ങനെയാണ് ഒാരോ പാക്കേജിെൻറയും നിരക്കുകൾ. ഇതിനോടൊപ്പം 15 ശതമാനം നികുതിയും നൽകണം. ഓരോ ഹംലകളും നിർദേശിക്കുന്ന സ്ഥലത്ത് എത്താനാണ് തീർഥാടകർക്ക് നൽകിയിരിക്കുന്ന നിർദേശം. ചിലർക്ക് ജിദ്ദയിലും മറ്റു ചിലർക്ക് മക്കയിലുമാണ് എത്തേണ്ട സ്ഥലം നിർദേശിക്കപ്പെട്ടിരിക്കുന്നത്. സാധാരണ നൂറുകണക്കിന് ബസുകളാണ് കിഴക്കൻ പ്രവിശ്യയിൽനിന്ന് ഹജ്ജിനായി പുറപ്പെടുന്നത്.
എന്നാൽ, ഇത്തവണ ഒരു ബസിൽ 20 പേർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളൂ. അതുകൊണ്ടുതന്നെ മതസംഘടനകളുടെ നേതൃത്വത്തിൽ ഹംലകൾ നിർദേശിച്ച ഇടം വരെയുള്ള യാത്രയും ഹജ്ജിനെക്കുറിച്ചുള്ള പഠന ക്ലാസുകളുമാണ് ഒരുക്കിയിട്ടുള്ളത്.
പ്രവിശ്യയിലെ അറിയപ്പെടുന്ന ഉംറ ഹജ്ജ് സംഘമായ നജ്മയുടെ നേതൃത്വത്തിൽ വ്യാഴാഴ്ചയോടെ (ദുൽഹജ്ജ് അഞ്ച്) ആദ്യ സംഘം മദീനയിലേക്ക് പുറപ്പെട്ടു. മദീന സന്ദർശനത്തിനുശേഷം സംഘം ദുൽഹജ്ജ് ഏഴിന് ജിദ്ദയിലെത്തും.
സ്വന്തമായി ഹജ്ജിനുള്ള അനുമതി നേടിയവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇത്തവണ അവർക്കുള്ള യാത്ര ഒരുക്കാൻ നജ്മ തയാറായതെന്ന് സംഘാടകൻ കെ.എം.കെ പറഞ്ഞു. െക.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാത്രിയിലാണ് മക്കയിലേക്ക് പുറപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.