സൗദി റോഡുകളുടെ ഗുണനിലവാരം ആഗോളതലത്തിലേക്കുയർത്താൻ പദ്ധതി
text_fieldsജുബൈൽ: സൗദി റോഡുകളുടെ ഗുണനിലവാരം 2030 ആകുമ്പോഴേക്ക് ആഗോളതലത്തിൽ ആറാം സ്ഥാനത്ത് എത്തിക്കാൻ ഗതാഗതമന്ത്രാലയം പദ്ധതിയിടുന്നു. ഗതാഗത, ലോജിസ്റ്റിക് സേവനമന്ത്രാലയത്തിെൻറ അനുബന്ധ സ്ഥാപനമായ 'നാഷനൽ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് സ്ട്രാറ്റജി'യുടെ കീഴിൽ സുരക്ഷിതവും ഉയർന്നനിലവാരമുള്ളതുമായ നഗരങ്ങളിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായാണ് പദ്ധതി.
റോഡ് സുരക്ഷയുടെ കാര്യത്തിൽ 2016ൽ രാജ്യം 37ാം സ്ഥാനത്തെത്തി. 2018ൽ ആഗോളതലത്തിൽ 30ാം സ്ഥാനത്തേക്ക് മുന്നേറി. 2019ലും അതിെൻറ പുരോഗതി തുടർന്ന് 26ാം സ്ഥാനത്ത് എത്തി. രാജ്യത്തിെൻറ റോഡ് ശൃംഖല നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിവരുകയാണ്.
അപകട നിരക്ക് 56 ശതമാനമായി കുറക്കാനും മരണങ്ങളുടെ എണ്ണം 51 ശതമാനം കുറക്കാനും മൊത്തം പരിക്കുകൾ 30 ശതമാനം കുറക്കാനും സഹായിക്കുന്ന നിരവധി സുരക്ഷാസംവിധാനങ്ങളും നിയമങ്ങളും മന്ത്രാലയം നടപ്പാക്കി. ഇതുമൂലം 8.5 ശതകോടി റിയാൽ സാമ്പത്തിക വർധനവുണ്ടായി. 1953ലാണ് ഗതാഗത മേൽനോട്ടം വഹിക്കുന്നതിന് സൗദിയിൽ ആദ്യമായി ഒരു മന്ത്രാലയം സ്ഥാപിക്കുന്നത്. 1975ൽ ആസൂത്രണം, രൂപകൽപന, നിർമാണം, പരിപാലനം എന്നിവ കൂടാതെ മന്ത്രാലയവുമായി ബന്ധപ്പെട്ട ജോലികൾ റോഡുകളിലേക്കും പാലങ്ങളിലേക്കും വ്യാപിപ്പിച്ചു.
2003ൽ മന്ത്രാലയത്തിെൻറ പേര് വീണ്ടും ഭേദഗതി ചെയ്തു. മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ലോജിസ്റ്റിക് കേന്ദ്രമായി സൗദിയെ മാറ്റുന്നതിനും വിഷൻ 2030ന് പര്യാപ്തമായ സുസ്ഥിര വികസനവും മത്സരശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച ഗതാഗത സംവിധാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് നാഷനൽ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് സ്ട്രാറ്റജി രൂപവത്കരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.