കവിത ആലാപന മത്സരം സമാപിച്ചു
text_fieldsദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽകോബാർ പ്രോവിൻസ് നടത്തിയ കവിത ആലാപന മത്സരത്തിെൻറ അവാർഡ് പരിപാടി ദമ്മാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രവാസികുട്ടികളിൽ മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിന് സംഘടിപ്പിച്ച പരിപാടിക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. വേൾഡ് മലയാളി കൗൺസിൽ മുഖ്യരക്ഷാധികാരി മൂസക്കോയ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോവിൻസ് പ്രസിഡൻറ് നജീബ് അരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ ഖദീജ ഹബീബ് മത്സരഫലങ്ങൾ പ്രഖ്യാപിച്ചു. സീനിയർ കുട്ടികളുടെ വിഭാഗത്തിൽ ഇഷാന അബൂബക്കർ ഒന്നാംസ്ഥാനവും നേഹ ഷിബു രണ്ടാം സ്ഥാനവും സ്വാതി മഹേന്ദ്രൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ ജിയ ബിജു ഒന്നാം സ്ഥാനവും മയൂഖ ഷാജി രണ്ടാംസ്ഥാനവും ജഹാന ഫെറിൻ മൂന്നാം സ്ഥാനവും നേടി. പ്രവിശ്യയിലെ സംഗീതജ്ഞ മീനു അനൂപ് മുഖ്യാതിഥി ആയിരുന്നു. സംഗീതരംഗത്ത് കുട്ടികള്‍ക്ക് ലഭിക്കുന്ന കഴിവുകള്‍ ദൈവികമാണെന്നും അതിനെ കൂടുതല്‍ പരിപോഷിപ്പിക്കാന്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന മത്സരങ്ങള്‍ ഉപകരിക്കുമെന്ന് മീനു അനൂപ് പറഞ്ഞു. വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയികളായ കുട്ടികള്‍ കവിതകള്‍ ആലപിച്ചു.
മാധ്യമപ്രവർത്തകന് മുജീബ് കളത്തിൽ, വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രോവിൻസ് ചെയർമാൻ ഷമീം കാട്ടാക്കട, മിഡിലീസ്റ്റ് ചെയർമാൻ ടി.കെ. വിജയൻ, മിഡിലീസ്റ്റ് പ്രസിഡൻറ് ഷാഹുൽ ഹമീദ്, മിഡിലീസ്റ്റ് ജനറൽ സെക്രട്ടറി സന്തോഷ് കേട്ടേത്ത്, ചാരിറ്റി കൺവീനർ ഷഫീഖ് ചക്കിങ്കപറമ്പിൽ, വുമൺസ് ഫോറം പ്രസിഡൻറ് അർച്ചന അഭിഷേക്, സെക്രട്ടറി ഹുസ്ന ആസിഫ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ പ്രശസ്തരായ സനൽകുമാർ മാസ്റ്റർ, സഫീർ കുണ്ടറ, ബിനു കുഞ്ഞ് എന്നിവർ വിധികർത്താക്കളായി, സാമുവൽ, ഷഫീക്, അജീം എന്നിവർ വിധികർത്താക്കൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ ദിനേശ്, ഷനൂബ്, അഭിഷേക്, നവാസ്, ഷിബു എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. അൽഖോബാർ പ്രോവിൻസ് ജനറൽ സെക്രട്ടറി അനിൽകുമാർ സ്വാഗതവും ട്രഷറർ ആസിഫ് താനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.