മസ്ജിദുൽഹറാമിലെ ഉന്തുവണ്ടി ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തിയത് 66,367 പേർ
text_fieldsമക്ക: മസ്ജിദുൽ ഹറാമിൽ ഉന്തുവണ്ടികൾക്ക് ഏർപ്പെടുത്തിയ ആപ്ലിക്കേഷൻ 66,367 പേർ ഉപയോഗപ്പെടുത്തിയതായി ഇരുഹറം കാര്യാലയം വ്യക്തമാക്കി. അടുത്തിടെയാണ് ഉന്തുവണ്ടികൾ ബുക്ക് ചെയ്യുന്നതിനായി 'തനക്കുൽ' എന്ന പേരിൽ ആപ് ഇരുഹറം കാര്യാലയം ഒരുക്കിയത്.35 ഒാളം രാജ്യങ്ങളിൽനിന്നുള്ളവർ ഉന്തുവണ്ടി ഉപയോഗപ്പെടുത്തിയവരിലുൾപ്പെടും. 27,288 പേർ സാധാരണ ഉന്തുവണ്ടികളാണ് ബുക്ക് ചെയ്തത്.
മൊത്തം 5000 സാധാരണ ഉന്തുവണ്ടികളും 3000 ഇലക്ട്രിക് വണ്ടികളുമാണ് ഹറമിലുള്ളത്. പ്രായം കൂടിയവർക്കും രോഗികൾക്കും വികലാംഗരായവർക്കും ഉപയോഗിക്കാനാണ് ഇത്രയും വണ്ടികൾ ഒരുക്കിയത്.സാധാരണ, ഇലക്ട്രിക് വണ്ടികൾ തനക്കുൽ ആപ്പിലൂടെ ബുക്ക് ചെയ്യാനാകുമെന്ന് മസ്ജിദുൽ ഹറാം യാത്ര സേവന വിഭാഗം മേധാവി ഫഹദ് അൽമാലികി പറഞ്ഞു. ബുക്കിങ് സംവിധാനം ഒരുക്കിയതോടെ കൗണ്ടറുകളിലെ തിരക്ക് കുറക്കാനും സാമൂഹിക അകലം പാലിച്ച് ആളുകൾക്ക് വണ്ടി വിതരണം ചെയ്യാനാകുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.