ഖുർആൻ മനുഷ്യരുടെ മാറ്റത്തിന്റെ ഗ്രന്ഥം - പ്രഫ. എൻ.വി. അബ്ദുറഹ്മാൻ
text_fieldsജിദ്ദ: യാന്ത്രികമായ ഖുർആൻ പാരായണത്തിന് പകരം ആശയങ്ങൾ മനസ്സിലാക്കിയുള്ള പാരായണത്തിന് മനുഷ്യരുടെ ജീവിതത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്ന് കെ.എൻ.എം വൈസ് പ്രസിഡൻറ് പ്രഫ. എൻ.വി. അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘ഖുർആനിന്റെ അമാനുഷികത’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുർആൻ ആശയം പഠിക്കാനുള്ള മാർഗങ്ങളെ കണ്ടെത്തേണ്ടത് കാലഘട്ടത്തിെൻറ തേട്ടമാണ്. മനസ്സമാധാനമില്ലാത്ത മനസ്സുകൾക്ക് സമാധാനം നൽകാൻ ആശയത്തോടെയുള്ള ഖുർആൻ പാരായണം വളരെയധികം സഹായിക്കും. ആത്യന്തിക ലക്ഷ്യമായ സ്രഷ്ടാവിനെ നേരിൽ കാണുന്നതിനായി വിശ്വാസികൾ ജീവിതത്തെ ശരിയായ മാർഗത്തിൽ ചിട്ടപ്പെടുത്തേണ്ടതുണ്ട്.
മനുഷ്യരുടെ പാപങ്ങൾ വളരെയധികം പൊറുത്തു കൊടുക്കുന്ന സഹനശീലനാണ് സ്രഷ്ടാവ്. ആയതിനാൽ ചെയ്ത് പോയ പാപങ്ങളെ സ്രഷ്ടാവിനോട് ഏറ്റ് പറഞ്ഞുകൊണ്ട് വരും കാലങ്ങളിൽ പാപങ്ങളിൽനിന്നും അകന്ന് ജീവിക്കാൻ ഓരോരുത്തരും തയാറാവേണ്ടതിെൻറ ആവശ്യകത ഖുർആൻ സൂക്തത്തിെൻറ വെളിച്ചത്തിൽ അദ്ദേഹം വിശദീകരിച്ചു. അനിർവചനീയവും, അചിന്തനീയവുമായ സ്വർഗം നേടിയെടുക്കാൻ ഖുർആന്റെ വക്താക്കളായി മാറാൻ അദ്ദേഹം സദസ്സ്യരെ ഉദ്ബോധിപ്പിച്ചു അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിഹാബ് സലഫി സ്വാഗതവും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.