Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ദേശാടന മീനുകളുടെ...

'ദേശാടന മീനുകളുടെ കടലാ'യി ചെങ്കടൽ; ഹരീത്​ ഉത്സവം കൊണ്ടാടി ഫറസാൻ ദ്വീപ്​

text_fields
bookmark_border
Hareed Fish Festival
cancel
camera_alt

ഹരീത്​ മത്സ്യങ്ങളെ പിടികൂടാൻ തടിച്ചുകൂടിയ ദ്വീപ്​ നിവാസികൾ

Listen to this Article

ജീസാൻ: ഭൂഖണ്ഡങ്ങൾ താണ്ടി ചെങ്കടലിലെ ഫറസാൻ പവിഴപ്പുറ്റ്​ മേഖലയിൽ എത്തി ജീവിതം ഹോമിക്കുന്ന 'ഹരീത്' മത്സ്യങ്ങളെ പിടിക്കുന്ന 'ഹരീത് ഉത്സവം' കൊണ്ടാടി. കോവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷവും നടത്താൻ കഴിയാതിരുന്ന ഈ മഹോത്സവം ഇത്തവണ റമദാൻ പ്രമാണിച്ചു രാത്രിയിലാണ്​ നടന്നത്​.

ഫറസാൻ ദീപിലെ അൽഹസീസ് ബീച്ചിൽ താൽക്കാലികമായി നിർമിച്ച സ്ഥലത്ത് ഹരീത് മത്സ്യങ്ങളെ പിടികൂടി ആഘോഷിക്കുന്നതാണ്​ ഉത്സവം. ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് ഈ ദേശാടന മത്സ്യങ്ങൾ തുടങ്ങുന്ന യാത്ര ഏപ്രിൽ മാസത്തിലെ പൗർണമി രാവിൽ ജീസാനോട്​ ചേർന്നുള്ള ചെങ്കടൽ തീരത്ത് എത്തിച്ചേരും.

ഇവിടെ മീനുകളെയെല്ലാം സംരക്ഷിച്ചുനിർത്തിയ ശേഷം ഉത്സവദിവസം ഇവയെ പിടിക്കാൻ ദ്വീപ് നിവാസികൾ മത്സരിക്കുന്നതാണ്​ ആഘോഷത്തിലെ പ്രധാനയിനം. ഏറ്റവും കൂടുതൽ എണ്ണത്തെ പിടിക്കുന്നവർക്ക് ജീസാൻ അമീർ സമ്മാനം നൽകുന്നതോടെ​ ഉത്സവ സമാപിക്കും​. ഇത്തവണയും ഈ രീതിയിലാണ്​ ഉത്സവം അരങ്ങേറിയത്​.

ജീസാനിലെ ഫറസാൻ ദ്വീപിൽ 'ഹരീത് ഉത്സവം' ജീസാൻ ഗവർണർ അമീർ മുഹമ്മദ്‌ ബിൻ നാസർ ഉദ്​ഘാടനം ചെയ്യുന്നു

നിലാവിന്‍റെ വെളിച്ചത്തിൽ നിരവധിയായ വർണരാജികളോടെ ആയിരങ്ങളെ സാക്ഷിനിർത്തി ജീസാൻ ഗവർണർ അമീർ മുഹമ്മദ്‌ ബിൻ നാസർ മേള ഉദ്​ഘാടനം ചെയ്തു. അസിസ്റ്റന്‍റ്​ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ചടങ്ങിൽ പങ്കെടുത്തു. നിശ്ചിത സമയത്ത് ഏറ്റവും കൂടുതൽ ഹരീത്​ മത്സ്യങ്ങളെ പിടിച്ച 10 പേർക്ക് അമീർ സമ്മാനങ്ങൾ വിതരണം ചെയ്‌തു.

ഹരീത്​ ഫെസ്റ്റിവൽ ഫാർസാനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നാണ്. മേഖലയിലെ കുടുംബങ്ങളുടെ ഒത്തുചേരലും വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചു.

വിജയികൾക്ക്​ ഗവർണർ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു

ഈ മഹോത്സവമായി ബന്ധപ്പെട്ട വിവിധ ചരിത്രകഥകൾ ദ്വീപ് നിവാസികൾ പങ്കുവെക്കാറുണ്ട്. പണ്ട് ഹജ്ജ് ചെയ്യാൻ കപ്പലിൽ പുറപ്പെട്ട ഒരു സംഘം ഫറസാൻ തീരത്ത് തകർന്നടിഞ്ഞപ്പോൾ യാത്രികർക്ക് ഭക്ഷണംകിട്ടാതെ വളഞ്ഞപ്പോൾ ദൈവം അവർക്കായി തീരത്തേക്ക് ഹരീത്​ മത്സ്യങ്ങളെ എത്തിച്ചു എന്നതാണ് പ്രധാന ചരിത്രം.

ജീസാൻ മേഖലയിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമായി ഫറസാൻ ദ്വീപുകൾ മാറിക്കഴിഞ്ഞു. ജീസാനിൽനിന്ന് ഏകദേശം 64 നോട്ടിക്കൽ മൈൽ ദൂരത്ത് ചെങ്കടലിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് സമൂഹത്തിലേക്ക് ദിവസവും 400 പേർക്ക് സഞ്ചരിക്കാവുന്ന കപ്പൽ സർവിസ് തികച്ചും സൗജന്യമാണ്. രാവിലെയും വൈകീട്ടും ജീസാൻ തീരത്തു നിന്ന്​ ഫറസാനിലേക്കും തിരിച്ചും സർവിസ് ഉണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hareed Fish Festival
News Summary - The Red Sea as a ‘sea of ​​migratory fish’; Farazan Island celebrates Harith festival
Next Story