Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
umrah ramadan reservation
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightറമദാനിൽ ഉംറ...

റമദാനിൽ ഉംറ നിർവഹിക്കാനുള്ള റിസർവേഷൻ ആരംഭിച്ചു

text_fields
bookmark_border

ജിദ്ദ: റമദാൻ മാസത്തിൽ ഉംറ നിർവഹിക്കാനുള്ള റിസർവേഷൻ ലഭ്യത ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. ഇഅതമർന, തവക്കൽന ആപ്ലിക്കേഷനുകളിലൂടെ നിലവിൽ റിസർവേഷൻ ചെയ്യാൻ സാധിക്കും.

വിശുദ്ധ മാസത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി തീയതിയും സമയവും ആസൂത്രണം ചെയ്യാനുള്ള അവസരം സുഗമമാക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഉംറ നിർവഹിക്കാനുള്ള സമയം മൂന്ന് മണിക്കൂറിൽനിന്നും രണ്ട് മണിക്കൂർ ആയി കുറച്ചതോടെ ഓരോ ദിവസവും 12 ബാച്ചുകൾക്ക് ഉംറ നിർവഹിക്കാൻ സാധിക്കും.

അതിനാൽ ഗുണഭോക്താവിന് ഉചിതമായ സമയം തിരഞ്ഞെടുക്കാൻ കഴിയുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. ഉംറക്കായി ആപ്പുകൾ വഴി അനുയോജ്യമായ സമയം തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ വിവിധ നിറങ്ങൾ നൽകി ഓരോ സമയത്തുമുള്ള ബുക്കിങ് സാന്ദ്രത മനസ്സിലാക്കാമെന്നും മന്ത്രാലയം അറിയിച്ചു.

ഉംറ നിർവഹിക്കുമ്പോൾ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയും ഓരോ തീർഥാടകർക്കും അനുവദിച്ച സമയം കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrahramadan
News Summary - The reservation for performing Umrah in Ramadan has started
Next Story