Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ആ​രോ​ഗ്യ​പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ടെ ഫ​ലം: വാഹനാപകട മരണനിരക്ക് 50 ശതമാനം കുറഞ്ഞു -ആരോഗ്യമന്ത്രി

text_fields
bookmark_border
ആ​രോ​ഗ്യ​പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ടെ ഫ​ലം: വാഹനാപകട മരണനിരക്ക് 50 ശതമാനം കുറഞ്ഞു -ആരോഗ്യമന്ത്രി
cancel
camera_alt

ആ​രോ​ഗ്യ​പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി ആ​ദ്യ​ഘ​ട്ട പൂ​ർ​ത്തീ​ക​ര​ണ ച​ട​ങ്ങി​ൽ സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി എ​ൻ​ജി. ഫ​ഹ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ

അ​ൽ ജ​ലാ​ജി​ലും മ​റ്റു​ള്ള​വ​രും


റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ​ വാ​ഹ​നാ​പ​ക​ട മ​ര​ണ​നി​ര​ക്ക് എ​ട്ടു​വ​ർ​ഷ​ത്തി​നി​ടെ പ​കു​തി​യാ​യി കു​റ​ഞ്ഞു. ആ​രോ​ഗ്യ പ​രി​വ​ർ​ത്ത​ന പ​രി​പാ​ടി​യു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച സ​ന്ദ​ർ​ഭ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​​ വാ​ഹ​നാ​പ​ക​ട മ​ര​ണ​നി​ര​ക്ക്​ 50 ശ​ത​മാ​നം കു​റ​ഞ്ഞ വി​വ​രം ആ​രോ​ഗ്യ​മ​ന്ത്രി എ​ൻ​ജി. ഫ​ഹ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ ജ​ലാ​ജി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. 2016ൽ ​ഒ​രു ല​ക്ഷം വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ 28 ശ​ത​മാ​നം മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ, 2023ൽ ​അ​ത്​ 14 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. അ​പ​ക​ട​ങ്ങ​ളു​ണ്ടാ​വു​​മ്പോ​ൾ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഫ​ലം കാ​ണു​ന്ന​തി​​ന്റെ തെ​ളി​വാ​ണി​ത്. അ​ത്​ രാ​ജ്യം സാ​ക്ഷ്യം വ​ഹി​ക്കു​ന്ന ആ​രോ​ഗ്യ​പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ടെ വി​ജ​യ​മാ​ണ്.

ആ​രോ​ഗ്യ പ​രി​വ​ർ​ത്ത​ന പ​രി​പാ​ടി​യു​ടെ ആ​ദ്യ ഘ​ട്ടം ഉ​ദ്ദേ​ശി​ച്ച ഫ​ല​ങ്ങ​ളു​ണ്ടാ​ക്കി. ആ​രോ​ഗ്യ​ത്തി​ൽ ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണം വ​ലി​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചു. ആ​ളു​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി സൗ​ദി സ്വീ​ക​രി​ച്ച പോ​ഷ​കാ​ഹാ​ര, ചി​കി​ത്സ ന​യ​ങ്ങ​ൾ​ക്ക്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​ശം​സ ല​ഭി​ച്ച​ത്​ മ​ന്ത്രി സൂ​ചി​പ്പി​ച്ചു. മ​നു​ഷ്യ​​​​​ന്റെ ശ​രാ​ശ​രി ആ​യു​ർ​ദൈ​ർ​ഘ്യം 77.6 വ​ർ​ഷ​മാ​യി വ​ർ​ധി​ച്ച​താ​യും 2030ഓ​ടെ 80 വ​ർ​ഷ​മാ​ക്കി ഉ​യ​ർ​ത്താ​ൻ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രോ​ഗ്യ പ​രി​വ​ർ​ത്ത​ന പ​രി​പാ​ടി ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. അ​തു​മാ​യി​ സ​ഹ​ക​രി​ച്ച മ​ന്ത്രി​മാ​രാ​യ ഡോ. ​തൗ​ഫീ​ഖ് അ​ൽ​റ​ബീ​അ, എ​ൻ​ജി. ഖാ​ലി​ദ് അ​ൽ​ഫാ​ലി​ഹ്, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്ക് ആ​രോ​ഗ്യ​മ​ന്ത്രി ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ലെ ആ​രോ​ഗ്യ സം​വി​ധാ​നം വി​ജ​യ​ക​ര​മാ​ക്കാ​ൻ അ​വ​ർ ചെ​യ്ത കാ​ര്യ​ങ്ങ​ളെ പ്ര​ശം​സി​ച്ചു.

രാ​ജ്യ​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​യെ പു​ക​ഴ്ത്താ​ൻ കാ​ര​ണ​മാ​യ രാ​ജ്യ​ത്തെ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന്​ ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന പി​ന്തു​ണ​യെ മ​ന്ത്രി പ്ര​ശം​സി​ച്ചു. അ​ത്​ ഏ​റ്റ​വും ധീ​ര​വും സ​മ​ഗ്ര​വു​മാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. ‘ഗു​ണ​നി​ല​വാ​രം’ എ​ന്ന ത​ല​ക്കെ​േ​ട്ടാ​ടെ തു​ട​രു​ന്ന ആ​രോ​ഗ്യ പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ച്ച​താ​യും മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ആ​രോ​ഗ്യ ക്ല​സ്​​റ്റ​റു​ക​ൾ ഫ​ല​പ്ര​ദ​മാ​യി ഹെ​ൽ​ത്ത് ഹോ​ൾ​ഡി​ങ്​ ക​മ്പ​നി​ക്ക് കൈ​മാ​റാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തി​നാ​ൽ ഇ​ത് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും സ്വാ​ധീ​ന​മു​ള്ള​തു​മാ​യ ഘ​ട്ട​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh
News Summary - The result of the health reform scheme: the death rate of road accidents has reduced by 50 percent - Health Minister
Next Story