പരിഷ്കരിച്ച കോവിഡ് പ്രോട്ടോകോൾ ഉംറ തീർഥാടകർക്കും ബാധകം
text_fieldsജിദ്ദ: പരിഷ്കരിച്ച കോവിഡ് പ്രോട്ടോകോൾ ഉംറ തീർഥാടകർക്കും ബാധകം. ആഭ്യന്തര മന്ത്രാലയം മറ്റു രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കുള്ള പ്രവേശന നടപടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉംറ തീർഥാടകർക്കുള്ള പ്രവേശന നടപടി ഹജ്ജ്, ഉംറ മന്ത്രാലയം പരിഷ്കരിച്ചത്.
പുതുക്കിയ നിബന്ധന ബുധനാഴ്ച പുലർച്ചെ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. തീർഥാടകർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് കോവിഡ് ആർ.ടി.പി.സി.ആർ അല്ലെങ്കിൽ ആന്‍റിജൻ പരിശോധന നടത്തി നെഗറ്റിവ് ഫലമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് ഹാജരാക്കണം. എട്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഒഴികെ എല്ലാവർക്കും നിർബന്ധമാണ്. കുത്തിവെപ്പ് നില പരിഗണിക്കില്ല. തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രഖ്യാപനത്തെ തുടർന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും സൗദിയിലേക്ക് പ്രവേശിക്കുന്നത്തിനുള്ള നടപടിക്രമം അടങ്ങിയ സർക്കുലർ വിമാനക്കമ്പനികൾക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.