റിയാദ് മെട്രോ പദ്ധതി പൂർണമാകുന്നു, ഓറഞ്ച് ട്രാക്കിൽ നാളെ മുതൽ ട്രെയിനോടും
text_fieldsറിയാദ്: റിയാദ് മെട്രോയിലെ ഓറഞ്ച് ട്രാക്കിൽ നാളെ (ഞായറാഴ്ച) മുതൽ ട്രെയിനോടും. നഗരത്തിെൻറ പടിഞ്ഞാറ് ഭാഗത്തെ ജിദ്ദ റോഡിൽനിന്ന് ഏറ്റവും കിഴക്കുള്ള ഖഷം അൽആൻ വരെ 40.7 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ട്രാക്ക് നഗര മധ്യത്തിലൂടെ പോകുന്ന മദീന റോഡിനെ ബന്ധിപ്പിക്കുന്നതാണ്. റിയാദ് മെടോയിലെ ആറ് ട്രാക്കുകളിൽ ഏറ്റവും ദൈർഘ്യം ഇതിനാണ്. ഈ ട്രാക്കിൽ 32 സ്റ്റേഷനുകളാണുള്ളത്. ദീര സ്റ്റേഷനാണ് ബത്ഹയോട് ഏറ്റവും സമീപത്തുള്ളത്. ഓറഞ്ച് ട്രയിൻ കൂടി ഓടിത്തുടങ്ങുന്നതോടെ റിയാദ് മെട്രോ പദ്ധതി പൂർണമാവും. ആറ് ട്രാക്കുകളുള്ള റിയാദ് മെട്രോയിൽ അവസാനത്തേതാണ് ഓറഞ്ച്.
നവംബർ 27ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച റിയാദ് മെട്രോയിൽ യാത്രാഗതാഗതം ആരംഭിച്ചത് ഡിസംബർ ഒന്ന് മുതലാണ്. ബ്ലൂ, യെല്ലോ, പർപ്പിൾ എന്നീ മൂന്ന് ട്രാക്കുകളിലാണ് അന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങിയത്. ഡിസംബർ 15ഓടെ റെഡ്, ഗ്രീൻ ട്രാക്കുകളും ആരംഭിച്ചു.
അവശേഷിച്ചിരുന്നവയിൽ അൽ ബത്ഹ, മ്യൂസിയം സ്റ്റേഷനുകൾ ഒഴികെ ബാക്കി മുഴുവൻ സ്റ്റേഷനുകളും പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ച മുതൽ ഗ്രീന്‍ ട്രാക്കിലെ മിനിസ്ട്രി ഓഫ് ഫിനാന്‍സ് സ്റ്റേഷനും (ബത്ഹ സൗദി പോസ്റ്റ് ഓഫീസ്) പ്രവര്‍ത്തനം തുടങ്ങി. യെല്ലോ ലൈനിലെ എയർപ്പോർട്ട് ഒന്നാം ടെർമിനൽ സ്റ്റേഷനും തുറന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.