‘റോഡ് മക്ക’ പദ്ധതി തുർക്കിയയിലും ആരംഭിച്ചു
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകരുടെ യാത്രാനടപടികൾ എളുപ്പമാക്കുന്ന ‘റോഡ് മക്ക’ പദ്ധതി തുർക്കിയയിലും ആരംഭിച്ചു. ഇസ്തംബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ തുർക്കിയ മതകാര്യ മേധാവി പ്രഫ. ഡോ. അലി അർബാഷ്, തുർക്കിയ മതകാര്യ ഉപമേധാവി സലിം അർകുൻ, പദ്ധതി സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ സൗദി പാസ്പോർട്ട് മേധാവി ലഫ്. ജനറൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്യ, സൗദി കോൺസുലേറ്റ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
തീർഥാടകർക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ വിസ നൽകുക, ബയോമെട്രിക് അടയാളങ്ങൾ രേഖപ്പെടുത്തുക മുതൽ ആവശ്യമായ യാത്രാനടപടികൾ അവരുടെ രാജ്യങ്ങളിൽനിന്നു തന്നെ എളുപ്പത്തിലും സുഗമമായും പൂർത്തിയാക്കുന്നതാണ് റോഡ് മക്ക പദ്ധതി. മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്താൻ, ബംഗ്ലാദേശ്, തുർക്കിയ, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളാണ് ഇത്തവണ പദ്ധതിക്ക് കീഴിലുള്ളത്. ഇതിൽ തുർക്കിയ, ഐവറി കോസ്റ്റ് രാജ്യങ്ങളിൽ ആദ്യമായാണ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.