Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ദ്യാ​ഭ്യാ​സ...

വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ പ​ങ്ക് വ​ലു​ത് -അ​ത്തി​പ്പ​റ്റ അ​ബ്​​ദു​ൽ വാ​ഹി​ദ് മു​സ്‌​ലി​യാ​ർ

text_fields
bookmark_border
speech
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം സം​ഘ​ടി​പ്പി​ച്ച

സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ അ​ത്തി​പ്പ​റ്റ അ​ബ്​​ദു​ൽ വാ​ഹി​ദ്

മു​സ്‌​ലി​യാ​ർ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: സൗ​ദി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന എ​ട​യൂ​ർ അ​ത്തി​പ്പ​റ്റ ഫ​ത്ഹു​ൽ ഫ​ത്താ​ഹ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്റെ കാ​ര്യ​ദ​ർ​ശി അ​ബ്​​ദു​ൽ വാ​ഹി​ദ് മു​സ്‌​ലി​യാ​ർ​ക്ക് റി​യാ​ദ് കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.

ബ​ത്ഹ നൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി മ​ല​പ്പു​റം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്​ മൊ​യ്‌​ദീ​ൻ കു​ട്ടി പൊ​ന്മ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്​ ബ​ഷീ​ർ മു​ല്ല​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ശു​ഐ​ബ് മ​ന്നാ​നി കാ​ർ​ത്ത​ല, മൊ​യ്‌​ദീ​ൻ കു​ട്ടി പൂ​വ്വാ​ട്, നി​സാ​ർ പാ​റ​ശ്ശേ​രി, ഫൈ​സ​ൽ എ​ട​യൂ​ർ, ഹാ​ഷിം കു​റ്റി​പ്പു​റം, ഫൈ​സ​ൽ അ​ത്തി​പ്പ​റ്റ, മു​ഹ​മ്മ​ദ്‌ ക​ല്ലി​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. നാ​ട്ടി​ലെ മ​ത - ഭൗ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ​ടു​ത്തു​യ​ർ​ത്തു​ന്ന​തി​ലും അ​വ​യു​ടെ പു​രോ​ഗ​തി​യി​ലും പ്ര​വാ​സി​ക​ളു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് അ​ത്തി​പ്പ​റ്റ അ​ബ്​​ദു​ൽ വാ​ഹി​ദ് മു​സ്‌​ലി​യാ​ർ പ​റ​ഞ്ഞു.

സ്ഥാ​പ​ന​ത്തി​​ന്‍റെ കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന വ​നി​ത ഹോ​സ്​​റ്റ​ൽ അ​ട​ക്ക​മു​ള്ള പു​തി​യ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പ്ര​വാ​സി​ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ പു​റ​മ​ണ്ണൂ​ർ സ്വാ​ഗ​ത​വും ഇ​സ്മാ​ഈ​ൽ പൊ​ന്മ​ള ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - The role of expatriates in the advancement of education is great - Athipatta Abdul Vahid Musaliyar
Next Story