ദുൽഹജ്ജിലെ പവിത്രത സൂക്ഷിക്കണം -ഇസ്ലാഹി സെന്റർ പഠന സംഗമം
text_fieldsദമ്മാം: ഇസ്ലാമിക പ്രമാണങ്ങൾ പകർന്നുനൽകിയ പവിത്രമായ ദുൽഹജ്ജ് ദിനങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് സൽകർമങ്ങളിൽ ഏർപ്പെടാൻ വിശ്വാസി സമൂഹം തയാറാകണമെന്ന് ജാഫർ കല്ലടി പറഞ്ഞു. ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ദുൽഹജ്ജിന്റെ ശ്രേഷ്ഠതയും ബലികർമത്തിന്റെ പ്രാധാന്യവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച വാരാന്ത്യ പഠനസംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ധർമനിഷ്ഠയിൽ ബലി നിർവഹിക്കാൻ വിശ്വാസികൾ തയാറാകണമെന്നും പശ്ചാത്താപ മനസ്സുകൾ കൊണ്ട് നോമ്പ് അടക്കമുള്ള ആരാധന കർമങ്ങളിലൂടെയും ദാനധർമങ്ങളിലൂടെയും നന്മകളിൽ മുന്നേറാൻ വിശ്വാസികൾക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൗഷാദ് തൊളിക്കോട് സ്വാഗതവും ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി ഫൈസൽ കൈതയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.