കിരീടാവകാശിയുടെ ഇന്ത്യ സന്ദർശന ഫലങ്ങളെ പ്രശംസിച്ച് സൗദി മന്ത്രിസഭ
text_fieldsജിദ്ദ: കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ഇന്ത്യ സന്ദർശനത്തിെൻറ ഫലങ്ങളെ സൗദി മന്ത്രിസഭ പ്രശംസിച്ചു. ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ നിയോമിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇന്ത്യൻ പ്രസിഡൻറ് ദ്രൗപതി മുർമുവുമായുള്ള കൂടിക്കാഴ്ചയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചകളുടെയും ഗുണപരമായ ഫലങ്ങൾ വിലയിരുത്തുകയും പ്രശംസിക്കുകയും ചെയ്തത്.
സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിെൻറ ആദ്യ യോഗം നടന്നതും ഇരുരാജ്യങ്ങളും തമ്മിലെ സഹകരണത്തിെൻറ വ്യാപ്തി എല്ലാ മേഖലകളിലും വിപുലീകരിക്കുന്നതിന് സഹായകമാകുന്ന നിരവധി ധാരണപത്രങ്ങളിലും പരിപാടികളിലും ഒപ്പുവെച്ചതിനെയും മന്ത്രിസഭ പ്രശംസിച്ചു. ഇന്ത്യയിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിയിൽ കിരീടാവകാശി പങ്കെടുത്തതിെൻറ ഫലങ്ങളെ മന്ത്രിസഭ വളരെ വിലമതിപ്പോടെ നിരീക്ഷിച്ചു.
ഉച്ചകോടിയിലെ ഉള്ളടക്കങ്ങൾ രാജ്യത്തിെൻറ ആഗോള നിലയും അതിെൻറ രാഷ്ട്രീയവും സാമ്പത്തികവുമായ മികവ്, ആഗോള സമ്പദ്വ്യവസ്ഥയുടെയും ഊർജ വിപണിയുടെയും സ്ഥിരത ഉറപ്പാക്കുന്നതിലെ നേതൃത്വപരമായ പങ്ക് എന്നിവയെ പ്രതിഫലിപ്പിച്ചുവെന്നും വിലയിരുത്തി.
ഉച്ചകോടി പ്രവർത്തനത്തിനിടെ നേതാക്കൾ കൈക്കൊണ്ട തീരുമാനങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു. ഗ്രൂപ്പിലെ രാജ്യങ്ങൾ തമ്മിലെ സഹകരണത്തെ പിന്തുണക്കുന്നതിനും ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചനിരക്ക് വർധിപ്പിക്കുന്നതിനും ഇത് ഗണ്യമായ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രിസഭ വ്യക്തമാക്കി.
ഇന്ത്യയെയും പശ്ചിമേഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന പുതിയ സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനുള്ള പദ്ധതിയിൽ സൗദിയുടെ സംഭാവന മന്ത്രിസഭ എടുത്തുപറത്തു. രാജ്യത്തിെൻറ തന്ത്രപരമായതും ഭൂമിശാസ്ത്രപരവുമായ സ്ഥാനത്തുനിന്ന് ആഗോള നേതൃത്വപരമായ പങ്കിൽനിന്നുമാണ് ഇൗ പദ്ധതിയുണ്ടാകുന്നതെന്ന് വിലയിരുത്തി.
ഊർജത്തിെൻറ വിശ്വസനീയമായ സ്രോതസ്സ് എന്ന നിലയിലും അതിെൻറ മത്സരാധിഷ്ഠിത നേട്ടങ്ങളും ഈ പദ്ധതിയുടെ വിജയത്തിന് സൗദിയുടെ പങ്കാളിത്തം അനിവാര്യമാക്കുന്നുവെന്നും വിലയിരുത്തി.
കേബിളുകൾ, പൈപ്പ് ലൈനുകൾ എന്നിവയിലൂടെ പുനരുപയോഗിക്കാവുന്ന വൈദ്യുതിയും ശുദ്ധമായ ഹൈഡ്രജനും എത്തിക്കുന്നതിനും റെയിൽവേ ലൈനുകളുടെ നിർമാണം സുഗമമാക്കുന്നതിന് ഭൂഖണ്ഡാന്തര ഹരിത ഇടനാഴികൾ സ്ഥാപിക്കുന്നതിന് സംഭാവന നൽകുന്ന പ്രോട്ടോക്കോൾ വികസിപ്പിക്കുന്നതിന് അമേരിക്കയുമായി ഒപ്പിട്ട ധാരണപത്രം സഹകരണത്തിെൻറ ചട്ടക്കൂടുകൾ നിർവചിക്കുന്നതായി കൗൺസിൽ വീക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ രാജ്യങ്ങളുമായി നടന്ന എല്ലാ ചർച്ചകളും യോഗങ്ങളും മന്ത്രിസഭ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.