സൗദി ഡകർ റാലിക്ക് ഇന്ന് തുടക്കം
text_fieldsജിദ്ദ: സൗദി ഡകർ റാലി 2021 ഞായറാഴ്ച ആരംഭിക്കും. തുടർച്ചയായി രണ്ടാം തവണയാണ് സൗദി അറേബ്യ ഡകർ റാലിക്ക് ആതിഥേയത്വം വഹിക്കുന്നത്. വിഷൻ 2030 ക്വാളിറ്റി ലൈഫ് പ്രോഗ്രാം ലക്ഷ്യമിട്ട് സൗദി ഒാേട്ടാമൊബൈൽ, മോേട്ടാർ സൈക്കിൾ ഫെഡറേഷനുമായി സഹകരിച്ച് സൗദി സ്പോർട്സ് മന്ത്രാലയമാണ് മത്സരം സംഘടിപ്പിക്കുന്നത്. ജനുവരി മൂന്ന് മുതൽ 15 വരെ 13 ദിവസം മത്സരം നീളും.
12 വ്യത്യസ്ത ഘട്ടങ്ങളിലായി മത്സരാർഥികൾ 10 സൗദി പട്ടണങ്ങളിലൂടെ കടന്നുപോകും. 7,600 കി.മീ നീളുന്ന യാത്രക്കിടയിൽ ഹാഇൽ പട്ടണത്തിലാണ് ഒരു ദിവസത്തെ വിശ്രമം. പ്രിലിമിനറി ഘട്ടം ശനിയാഴ്ച ജിദ്ദയിലായിരുന്നു. ഞായറാഴ്ച യഥാർഥ മത്സരത്തിലേക്ക് കടക്കാനുള്ള തയാറെടുപ്പിനിടയിൽ ശനിയാഴ്ച മത്സരാർഥികൾക്ക് ഹ്രസ്വ മത്സരത്തിനായി സംഘാടക സമിതി അവസരം നൽകുകയായിരുന്നു. 129 കി.മീറ്ററിലായിരുന്നു ഹ്രസ്വ മത്സരം.വിവിധ മേഖലകളിലെ താഴ്വരകളിലൂടെയും പാറകൾ നിറഞ്ഞ പ്രദേശങ്ങളിലൂടെയും വെല്ലുവിളികൾ നിറഞ്ഞ വഴികളിലൂടെയും കടന്നുപോകുന്ന റാലി ജിദ്ദയിൽനിന്ന് ആരംഭിച്ച് അവിടെ തന്നെ തിരിച്ചെത്തുന്ന രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ആദ്യഘട്ടം ജിദ്ദ മുതൽ ബീഷ വരെയാണ്. രണ്ടാം ഘട്ടം ബീഷ മുതൽ വാദി ദവാസിർ വരെയും മൂന്നാംഘട്ടം വാദി ദവാസിറിലും നാലാംഘട്ടം വാദി ദവാസിർ മുതൽ റിയാദ് വരെയുമാണ്. ഏറ്റവും നീളം കൂടിയ ഘട്ടമാണ് നാലാമത്തേത്. അഞ്ചാം ഘട്ടം റിയാദ് മുതൽ ഖൈസൂമ വരെയും ആറാംഘട്ടം ഹാഇലിലും ഏഴാം ഘട്ടം ഹാഇൽ മുതൽ സകാക വരെയും നീളും. എട്ടാം ഘട്ടം സകാക മുതൽ നിയോം വരെയും ഒമ്പതാംഘട്ടം നിയോമിലും പത്താംഘട്ടം നിയോം മുതൽ അൽഉല വരെയും റാലി നടക്കും. 11ാം ഘട്ടം അൽഉല മുതൽ യാംബു വരെ. 12ാം ഘട്ടത്തിൽ യാംബു വഴി ജിദ്ദയിൽ തിരിച്ചെത്തും. കാറുകൾ, മൊേട്ടാർ സൈക്കിളുകൾ, ക്വാഡ് മോേട്ടാർ സൈക്കിളുകൾ, എസ്.എസ്.വി. ഡെസേർട്ട് ലൈറ്റ് വെഹിക്ക്ൾ, ട്രക്കുകൾ എന്നിങ്ങനെയുള്ള ആറ് ഇനം വാഹനങ്ങളാണ് ഡകർ റാലി മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.