Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ശ്രമം വിജയം,...

സൗദി ശ്രമം വിജയം, സുഡാനിൽ നിന്ന്​ ഒഴിപ്പിച്ച ആളുകളുമായി കപ്പലുകൾ ജിദ്ദയിലെത്തി

text_fields
bookmark_border
സൗദി ശ്രമം വിജയം, സുഡാനിൽ നിന്ന്​ ഒഴിപ്പിച്ച ആളുകളുമായി കപ്പലുകൾ ജിദ്ദയിലെത്തി
cancel

ജിദ്ദ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കൽ തുടരുന്നു.​ രക്ഷപ്പെടുത്തിയ ആളുകളെയും വഹിച്ച്​ കപ്പലുകൾ ജിദ്ദയിലെത്തി. ശനിയാഴ്​ച ഉച്ചക്ക്​ ശേഷമാണ് ആദ്യ കപ്പൽ ജിദ്ദ തുറമുഖത്തെത്തിയത്​. 50 സൗദി പൗരന്മാരും മറ്റ്​ വിവിധ രാജ്യക്കാരുമാണ്​ ആ കപ്പിലുണ്ടായിരുന്നത്​. തുടർന്നും നിരവധി കപ്പലുകളെത്തി. രക്ഷപ്പെ​ട്ടെത്തിയവരിൽ ഇന്ത്യാക്കാരും ഉണ്ട്​. സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമദ്​ ബിൻ സൽമാ​െൻറയും ഉത്തരവിനെ തുടർന്ന്​​ സ്വന്തം പൗരന്മാരെയും സഹോദര സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതായി​ വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു​.

കൂടുതൽ ആളുകളെയും കൊണ്ട്​ കൂടുതൽ കപ്പലുകൾ ജിദ്ദയിലേക്ക്​ അടുത്തുകൊണ്ടിരിക്കുകയാണ്​. നയതന്ത്രജ്ഞരും അന്താരാഷ്​ട്ര ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി സഹോദര-സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരും റോയൽ സൗദി നേവൽ ഫോഴ്‌സ് നടത്തിയ ഒഴിപ്പിക്കലിലൂടെ ജിദ്ദയിലെത്തിയതായാണ്​ വിവരം. ഖർതൂം വിമാനത്താവളത്തിൽ ആക്രമിക്കപ്പെട്ട സൗദി എയർലൈൻസ്​ വിമാനത്തിലെ ജീവനക്കാരും എത്തിയവരുടെ കൂട്ടത്തിലുണ്ട്​​. ഇതുവരെ 91 സൗദി പൗരന്മാരെയും വിവിധ രാജ്യക്കാരായ ഏകദേശം 66 ആളുകളെയും സൗദിയിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി​​.

സൗദിയെയും ഇന്ത്യയെയും കൂടാതെ കുവൈത്ത്, ഖത്തർ, യു.എ.ഇ, ഈജിപ്ത്, തുനീഷ്യ, പാകിസ്​താൻ, ബൾഗേറിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, കാനഡ, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചവരിലുണ്ട്​. സ്​ത്രീകളും കുട്ടികളുമടക്കം എല്ലാവരുമുണ്ട്​. കപ്പലിലെത്തിയവരെ സൗദി വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി എൻജി. വലീദ്​ അൽഖുറൈജ്​ സ്വീകരിച്ചു. സുരക്ഷിതമായി ജിദ്ദയിലെത്താൻ കഴിഞ്ഞതിലുള്ള സന്തോഷം അവർ പ്രകടിപ്പിച്ചു. ജിദ്ദയിലെത്തിയ വിദേശ പൗരന്മാർക്ക്​ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും അതത്​ രാജ്യങ്ങളിലേക്ക്​ പോകുന്നതിനുള്ള യാത്രാസൗകര്യങ്ങളും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്​ സൗദി അറേബ്യ.

അതേ സമയം, നാല് കപ്പലുകൾ കൂടി സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് വരുകയാണെന്നും 11 രാജ്യങ്ങളിൽ നിന്നുള്ള 108 പേർ അതിലുണ്ടെന്നും ‘അൽഅഖ്​ബാരിയ’ ചാനൽ റിപ്പോർട്ട്​ ചെയ്​തു. സൗദി പൗരന്മാരെയും ചില രാജ്യങ്ങളിലെ പൗരന്മാരെയും മൂന്ന്​ വാഹനങ്ങളിൽ കൺവോയ്​ സംവിധാനത്തിൽ കയറ്റി അയച്ചതായി സുഡാനിലെ സൗദി അംബാസഡർ അലി ബിൻ ഹസൻ ജാഫർ പറഞ്ഞു. സൗദിയിലേക്ക്​ കപ്പലുകളിൽ കയറാനായി സുഡാനിലെ തുറഖമുത്ത്​ എത്തിക്കുന്നതുവരെ ആളുകളെയും വഹിച്ച്​ വരുന്ന വാഹനങ്ങളെ ആരും തടഞ്ഞിട്ടില്ലെന്നും അത്തരത്തിൽ ഒരു പ്രതിബന്ധങ്ങളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - The Saudi effort was successful, and ships with people evacuated from Sudan arrived in Jeddah
Next Story