സൗദി ദേശീയ ഇസ്ലാഹി സംഗമം മക്കയിൽ സമാപിച്ചു
text_fieldsമക്ക: സൗദി അറേബ്യയിലെ വ്യത്യസ്ത പ്രവിശ്യകളിലെ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തകരുടെ ദേശീയ സംഗമം മക്കയിൽ നടന്നു. ‘ഖുർആൻ എന്റെ ജീവിതപാത’ പ്രമേയത്തിൽ നടന്ന ദ്വൈമാസ ദേശീയ കാമ്പയിനിന്റെ സമാപനമായിട്ടായിരുന്നു സംഗമം സംഘടിപ്പിച്ചത്.
സൗദി മതകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള മക്കാ ദഅവാ ആൻഡ് ഗൈഡൻസ് സെന്ററിന്റെ മേൽനോട്ടത്തിൽ മക്ക ജംഇയ്യതുൽ ഖൈരിയ്യയുടെ പിന്തുണയോടെ നാലു വേദികളിൽ ഏഴു സെഷനുകളിലായി നടന്ന സംഗമം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കേരള സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു.
മസ്ജിദുൽ ഹറാമിലെ ശൈഖ് ഡോ. അബ്ദുല്ല ബിൻ നാസർ അൽ അസീരി മുഖ്യാതിഥിയായിരുന്നു. സമാപന സമ്മേളനത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു.
മുതിർന്നവർക്കും കുട്ടികൾക്കും വിദ്യാർഥികൾക്കുമായി സംഘടിപ്പിച്ച വിവിധ സെഷനുകളിലായി പീസ് റേഡിയോ സി.ഇ.ഒ പ്രഫ. ഹാരിസ് ബിൻ സലീം, ത്വാഇഫ് യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസർ ശൈഖ് ഡോ. യാസിർ ബിൻ ഹംസ, ദമ്മാം ഇസ്ലാമിക് കൾചറൽ സെന്റർ മലയാള വിഭാഗം തലവൻ ശൈഖ് അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽ മദീനി, ജിദ്ദ ദഅവ സെന്ററിലെ ശൈഖ് ഉമർകോയ മദീനി.
ഹാഇൽ ദഅവാ സെന്ററിലെ ശൈഖ് അബ്ദുസ്സലാം മദീനി, മറാത്ത് ദഅവാ സെന്ററിലെ താജുദ്ദീൻ സലഫി, ഖമീസ് മുശൈത് ദഅവാ സെന്ററിലെ ഖാലിദ് സലാഹി, നൗഷാദ് സ്വലാഹി, മദീന യൂനിവേഴ്സിറ്റിയിലെ നൂറുദ്ദീൻ സ്വലാഹി, കിങ് സഊദ് യൂനിവേഴ്സിറ്റിയിലെ ആശിഖ് അൽ ഹികമി, ഇസ്ലാഹി സെന്റർ പ്രബോധകരായ ലുഖ്മാനുൽ ഹകീം (ജുബൈൽ), ഇബ്രാഹിം അൽ ഹികമി (ജിദ്ദ), അബ്ദുല്ല അൽ ഹികമി (റിയാദ്), ഉമർ മുഖ്താർ അൽ ഹികമി (മക്ക), ശംസീർ സ്വലാഹി (ജീസാൻ) തുടങ്ങിയവർ സംസാരിച്ചു.
ഉദ്ഘാടന സമ്മേളനം, പാനൽ ഡിസ്കഷൻ, പ്രബോധക സംഗമം, ലീഡേഴ്സ് മീറ്റ്, ആദർശ സെഷൻ, ബാലസംഗമം, വിദ്യാർഥി സംഗമം, സമാപന സമ്മേളനം തുടങ്ങിയ സെഷനുകൾക്ക് ജി.സി.സി ഇസ്ലാഹി കോഓഡിനേഷൻ കൺവീനർ ശരീഫ് ഏലാങ്കോട് (യു.എ.ഇ), കിഴക്കൻ പ്രവിശ്യ ഇസ്ലാഹി കോഓഡിനേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ കൈതയിൽ ഇമ്പിച്ചിക്കോയ.
തെക്കൻ പ്രവിശ്യ ഇന്ത്യൻ ഇസ്ലാഹി കോഓഡിനേഷൻ ജനറൽ കൺവീനർ ഡോ. ശഹീർ (ഖമീസ് മുശൈത്), ചെയർമാൻ ഡോ. രിയാസ് (അബഹ), റിയാദ് ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ജാഫർ, മധ്യപ്രവിശ്യ കോഓഡിനേറ്റർ ഉമർ ശരീഫ്, പടിഞ്ഞാറൻ പ്രവിശ്യ ഇസ്ലാഹി കോഓഡിനേഷൻ ചെയർമാൻ പി.കെ. മുഹമ്മദ് കുട്ടി.
മക്ക ദഅവ സെന്റർ പ്രസിഡന്റ് ആസിം, ജിദ്ദ ദഅവാ കോ ഓഡിനേഷൻ ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, കിഴക്കൻ പ്രവിശ്യ ഇസ്ലാഹി സെന്റർ കോഓഡിനേഷൻ ചെയർമാൻ അർശദ് ബിൻ ഹംസ തുടങ്ങിയവർ നേതൃത്വം നൽകി. ദേശീയ സംഗമത്തോടനുബന്ധിച്ച് നടന്ന വ്യത്യസ്ത വിജ്ഞാന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.